HOME
DETAILS

'നല്ലപച്ച'യുടെ നിറവില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത്

  
backup
April 30 2017 | 18:04 PM

%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



ആനക്കര: പട്ടിത്തറ പഞ്ചായത്ത് കൃഷിഭവനിലെ കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സമഗ്ര പച്ചക്കറി കൃഷി വകുപ്പ് പദ്ധതി പ്രകാരം രൂപീകരിച്ച നല്ല പച്ച കര്‍ഷക കൂട്ടായ്മ മാതൃകയാവുന്നു. പഞ്ചായത്തിലെ പച്ചക്കറി കൃഷി കര്‍ഷകരുടെ കൂട്ടായ്മയായി രൂപീകരിച്ച നല്ല പച്ച എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റര്‍ ആണ് കാര്‍ഷിക ഇടപെടലുകളിലൂടെ വിജയകരമായി മുന്നേറുന്നത്.
ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പു വരുത്തുന്നതിനായി കാര്‍ഷിക വിപണിയിലും കൂട്ടായ്മ ഇടപെടല്‍ നടത്തി. ഇതിനായി ക്ലസ്റ്ററിന്റെ നേത്രത്വത്തില്‍ കൃഷിഭവന്റെ നിയന്ത്രണത്തോടെ ആലൂരില്‍ ആരംഭിച്ച നല്ല പച്ച നാടന്‍ കാര്‍ഷികോല്‍പന്നസംഭരണ വിതരകേന്ദ്രം ഇതിനകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
ക്ലസ്റ്ററില്‍ അംഗത്വമെടുത്ത പ്രാദേശിക കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറി ഉത്പന്നങ്ങളുടേയും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളുടേയും സംഭരണവും വില്‍പനയുമാണ് കേന്ദ്രത്തിലൂടെ നടക്കുന്നത്. പ്രാദേശിക കാര്‍ഷിക ഉത്പന്നങ്ങള്‍ കൂടാതെ മുളയരി, തേന്‍, നവര, രാമച്ചം, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചായത്തിലെ കുടുംബശ്രീ ഉത്പന്നങ്ങള്‍, പച്ചക്കറി തൈകള്‍, ഗ്രോബാഗുകള്‍, പാലക്കാട് പാഡി കോയുടെ അരി എന്നിങ്ങനെ വൈവിധ്യ ഉത്പന്നങ്ങളുടെ ലഭ്യതയും ഉപഭോക്താക്കളെ വിപണന കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നു.
പട്ടിത്തറ പഞ്ചായത്തിലെ കാര്‍ഷികോത്പന്ന വിപണിയിലെ നിര്‍ണ്ണായകശക്തിയായി മാറി കഴിഞ്ഞു നല്ല പച്ച. സ്വകാര്യ കച്ചവടക്കാര്‍ പോലും നല്ല പച്ചയുടെ സംഭരണവില അനുസരിച്ചാണ് പ്രദേശത്തെകര്‍ഷകരില്‍ നിന്നും പച്ചക്കറികളും കാര്‍ഷികോത്പന്നങ്ങളും സംഭരിക്കുന്നത്. സംഭരണ കേന്ദ്രത്തിന്റെ വരവോടെ സ്വകാര്യ കച്ചവടക്കാരില്‍നിന്നു പോലും തങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ കഴിഞ്ഞതായി മേഖലയിലെ കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തിലെ കര്‍ഷകരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതംഗ ഭരണസമിതിയിലൂടെയാണ് നല്ല പച്ചയുടെ ഭരണനിര്‍വഹണം.
പട്ടിത്തറ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ഗിരീഷിന്റെ മാര്‍ഗനിര്‍ദേശങ്ങളും കര്‍ഷക കൂട്ടായ്മയുടെ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേന്ദ്രത്തിന്റെ വിജയത്തിന് പിന്നിലെന്ന് നല്ല പച്ച ഭരണ സമിതി പ്രസിഡന്റ് സി.പി കുഞ്ഞുമുഹമ്മദ് പറഞ്ഞു. വിപണന കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പച്ചക്കറിതൈ ഉത്പാദന നഴ്‌സറിയും ഗ്രോബാഗ് യൂനിറ്റുമെല്ലാം വിജയകരമാണ്. പട്ടിത്തനറ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിലേക്കാവശ്യമായ മുഴുവന്‍ പച്ചക്കറി തൈകളും, ഗ്രോബാഗുകളും ഇവിടെ നിന്നാണ് ലഭ്യമാക്കുന്നത്. വിപണന കേന്ദ്രത്തോട് ചേര്‍ന്ന് വൈവിധ്യ നടീല്‍ വസ്തുക്കളും അലങ്കാര ചെടികളും ലഭ്യമാക്കുന്ന വിപുലമായ നഴ്‌സറിയും ഭാവിയില്‍ നല്ല പച്ച കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago