വേനലിനു മുന്‍പ് ശുദ്ധജല വിതരണം കാര്യക്ഷമമാക്കണം
വാടാനപ്പള്ളി: ഏങ്ങണ്ടിയൂരിലെ ശുദ്ധജല വിതരണം വേനല്‍ കാലത്തിനു മുന്‍പ് കാര്യക്ഷമമാക്കണമെന്ന് ഏങ്ങണ്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കാര്യാട്ടും, ഗ്രാമപഞ്ചായത്ത് അംഗവും പര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഇര്‍ഷാദ്.കെ ചേറ്റുവയും ആവശ്യപ്പെട്ടു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് പഞ്ചായത്തിലെ നിലവിലുള്ള ശുദ്ധജല സ്രോതസുകളെ ഉപയോഗപ്രദമാക്കിയും, നിലവില്‍ പോളക്കന്‍ സെന്ററില്‍ പബ്ലിക് ഹെല്‍ത്ത് എജിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് കോട്ടക്കടപ്പുറം വാട്ടര്‍ സപ്ലൈ സ്കീമിന്റെ ഭാഗമായി നിര്‍മിച്ചതും ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ അതീനതയില്‍ ഉള്ള കിണറും വാട്ടര്‍ ടാങ്കും അറ്റകുറ്റപ്പണി നടത്തി ഉപയോഗ പ്രദമാക്കണമെന്നും, ഏങ്ങണ്ടിയൂരില്‍ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് എം.പിയും, എം.എല്‍.എയും, തൃതല പഞ്ചായത്ത് ഭരണസമിതികളും ഇടപെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വരുന്ന വേനലിനു മുന്‍പ് ഏങ്ങണ്ടിയൂരിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിന് പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ഇതു സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രി, എം.പി, എം.എല്‍.എ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിവേദനവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."