വിവരാവകാശ നിയമം അഴിമതി തടയാന്‍ ഉപയോഗിക്കണമെന്ന്
പാലക്കാട്: നാടിന്റെ ശാപമായി മാറിയിരിക്കുന്ന അഴിമതിയും അധികാര ദുര്‍വിനിയോഗവും തടയാന്‍ വിവരാവകാശ നിയമം ഉപയോഗിക്കുന്നതിന് പൗരസമൂഹവും ജനകീയ പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ കേരളം സംസ്ഥാന കോര്‍ഡിനേറ്റര്‍ പുതുശ്ശേരി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ദേശീയ വിവരാവകാശ കൂട്ടായ്മ പാലക്കാട് ജില്ലാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്ന് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ടും, നിയമം നടപ്പിലാക്കി 120 ദിവസം കൊണ്ട് സ്വമേധയാ പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ ഓഫിസുകളാണ് പാലക്കാട് ജില്ലയിലുള്ളതെന്നും ജില്ലാ ഭരണാധികാരിയായ ജില്ലാ കലക്ടറുടെ ഓഫിസ് പോലും സെക്ഷന്‍ നാല് നടപ്പിലാക്കാതിരിക്കുന്നത് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ ലക്ഷമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരായ അന്‍വര്‍ പുലാപ്പറ്റ, കൃഷ്ണകുമാര്‍. കെ.വി, ബ്ലോക്ക് വര്‍ക്കിങ് ഗ്രൂപ്പ് പ്രതിനിധികളായ വി ശിവരാമകൃഷ്ണന്‍, പ്രേംജിത്ത് വടകരപ്പതി, പ്രജിത് പുത്തന്‍ കുളമ്പില്‍, വിജയരാഘവന്‍, ജോ അഗസ്റ്റിന്‍, സജീഷ് കുത്തനൂര്‍, സൈദലവി, എം വേലായുധന്‍ സംസാരിച്ചു. മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട്, ആലത്തൂര്‍, കുഴല്‍മന്ദം, ഒറ്റപ്പാലം, ശ്രീകൃഷണപുരം, മണ്ണാര്‍ക്കാട് തുടങ്ങി ബ്ലോക്കുകളില്‍ വിവരാവകാശ കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."