ബംഗളൂരുവില്‍ നിന്ന് കരിപ്പൂര്‍ വിമാന ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകന് കൊവിഡ്
ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് കരിപ്പൂര്‍ വിമാന ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദൃശ്യ മാധ്യമ പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചു. നാഗാര്‍ജുന്‍ ദ്വാരക്‌നാഥിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യ ടുഡേ, സി.എന്‍.എന്‍ തുടങ്ങിയ ചാനലുകളില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റാണ് നാഗാര്‍ജുന്‍.
മുന്‍ പൈലറ്റ് കൂടിയായ ഇദ്ദേഹം തകര്‍ന്ന വിമാനത്തിന്റെ അകത്തു കയറിയും ലൈവ് റിപ്പോര്‍ട്ടിങ് ചെയ്തിട്ടുണ്ടെന്നറിയുന്നു. മുന്‍കരുതലിന്റെ ഭാഗമായി കരിപ്പൂര്‍ വിമാന ദുരന്തം റിപ്പോര്‍ട്ട് ചെയ്ത നമ്മുടെ സഹപ്രവര്‍ത്തകര്‍ ,താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് നാഗാര്‍ജുന്‍ ദ്വാരക്‌നാഥ് ട്വീറ്റ് ചെയ്തു. ഞായറാഴ്ച നടക്കുന്ന കൊവിഡ് പരിശോധനയില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://twitter.com/nagarjund/status/1293453559095103488
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."