സഊദിയിൽ ഇന്ന് 2,151 രോഗ മുക്തി, 36 മരണം, 1,569 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,151 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 36 രോഗികൾ മരണപ്പെടുകയും 1,569 പുതിയ രോഗികളെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
#الصحة تعلن عن تسجيل (1569) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (36) حالات وفيات رحمهم الله، وتسجيل (2151) حالة تعافي ليصبح إجمالي عدد الحالات المتعافية (257,269) حالة ولله الحمد. pic.twitter.com/xm6ap0gGjz
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) August 12, 2020
32,499 രോഗികളാണ് രാജ്യത്ത് രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1,826 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇന്ന് ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ കണ്ടെത്തിയ റിയാദിൽ 78 പുതിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ഹായിൽ 75, മക്ക 68, ജിദ്ദ 66, മദീന 60, ഖമീസ് മുശൈത് 57, ദമാം 52, ഹുഫൂഫ് 50 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 3,269 ആയും വൈറസ് ബാധിതർ 293,037 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,151 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 257,269 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."