HOME
DETAILS

രാ..ഗാ.. താളത്തില്‍ മുന്നേറി യു.ഡി.എഫ്

  
backup
April 18 2019 | 18:04 PM

%e0%b4%b0%e0%b4%be-%e0%b4%97%e0%b4%be-%e0%b4%a4%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b1

 


കൊച്ചി: സംസ്ഥാനത്ത് ആശ്വാസമേകി വേനല്‍ മഴ പെയ്തിറങ്ങിയെങ്കിലും അങ്കത്തട്ടിലെ അവസാന ലാപ്പില്‍ പ്രചാരണച്ചൂട് തണുക്കുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറന്നിറങ്ങിയതോടെ ആവേശം വാനോളമുയരത്തിലാണ്.
വിജയ പ്രതീക്ഷയില്‍ കൂട്ടിയും കിഴിച്ചും ഓട്ടപ്പാച്ചിലിലാണ് നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകരും. പുറത്തെ രാഷ്ട്രീയച്ചൂടിനപ്പുറമുള്ള പോരാട്ടമാണ് അവസാന ലാപ്പില്‍ സമൂഹമാധ്യമങ്ങളിലും നടക്കുന്നത്. യുവ വോട്ടുകളുടെ ഗതിനിര്‍ണയിക്കുന്നതില്‍ പ്രധാന സ്വാധീനം സമൂഹമാധ്യമങ്ങള്‍ക്കുണ്ടെന്നതിനാല്‍ ഇവിടെയും അരയുംതലയും മുറുക്കിയുള്ള അങ്കമാണ് മുഖ്യധാര പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ നടത്തുന്നത്.


തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ ദേശീയ രാഷ്ട്രീയം മുതല്‍ പഞ്ചായത്ത്തലം വരെയുള്ള വിഷയങ്ങള്‍ സജീവമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയിരുന്നു. ജനകീയ വിഷയങ്ങള്‍ കൂടാതെ ശബരിമല പോലെയുള്ള പൊള്ളുന്ന മത വിഷയങ്ങളുമാണ് പ്രചാരണം ശക്തമാക്കിയത്. സ്ഥാനാര്‍ഥി നിര്‍ണയം താമസിച്ചതിനാല്‍ ചില പ്രശ്‌നങ്ങള്‍ ആദ്യഘട്ടത്തില്‍ തിരിച്ചടിയായിരുന്നെങ്കിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ പോരാട്ടത്തിന് എത്തിയതോടെ സോഷ്യല്‍ മീഡിയയും രാഹുല്‍ തരംഗത്തിലേക്ക് വഴിമാറി.


രാഹുലും പ്രിയങ്കയും പ്രചാരണത്തിന് എത്തിയതോടെ യു.ഡി.എഫിന് സോഷ്യല്‍ മീഡിയയിലും മേധാവിത്വം കൈവന്നു. രാഹുലിന്റെ ആവേശകരമായ പ്രസംഗങ്ങള്‍ ഉള്‍പെടെയുള്ളവ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇടതുപക്ഷത്തിനെതിരേ രാഹുല്‍ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്റെ സാന്നിധ്യം അവര്‍ക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന യുവ വിദ്യാര്‍ഥി വിഭാഗങ്ങള്‍ക്കിടയിലും കന്നി വോട്ടര്‍മാര്‍ക്കിടയിലും രാഹുല്‍ ഇഫക്ട് സ്വാധീനമുണ്ടാക്കുമെന്ന് ഇടതുപക്ഷം ഭയപ്പെടുന്നു. അതിനാല്‍ സൈബര്‍ സഖാക്കള്‍ രൂക്ഷമായ ആക്രണമാണ് രാഹുലിനെതിരേ നടത്തുന്നത്. ഇതിനെ പ്രതിരോധിച്ച് രാഹുല്‍ തരംഗത്തില്‍ വലിയ വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ മുന്നേറുകയാണ് സോഷ്യല്‍ മീഡിയയിലെ യു.ഡി.എഫ് അനുകൂല സൈബര്‍ വിങ് വിഭാഗം.
അതേസമയം അവസാനഘട്ടത്തിലെത്തുമ്പോഴും ബി.ജെ.പി സൈബര്‍ വിങ് ഒളിഞ്ഞും തെളിഞ്ഞും ശബരിമല വിഷയത്തിലൂടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കേരളത്തിലെത്തിയ നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ശബരിമലയെ മുന്‍നിര്‍ത്തിയാണ് പ്രസംഗങ്ങള്‍ നടത്തിയത്. ഇതോടെ ശബരിമല മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനെതിരേയുമുള്ള ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.


അങ്കം മുറുകിയതോടെ വ്യാജപ്രചാരണങ്ങളും വ്യാപകമായിട്ടുണ്ട്. വ്യാജ വാര്‍ത്തകളെ നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമനുസരിച്ച് രൂപീകരിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സംസ്ഥാന, ജില്ലാതല കമ്മിറ്റികളുണ്ടെങ്കിലും വ്യാജ വാര്‍ത്തകളെ ഫലപ്രദമായി തടയാനാകുന്നില്ല. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലുണ്ട്. ഇത് കാര്യമാക്കാതെയാണ് വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഫേക്ക് ഐഡികള്‍ വഴി വ്യാജപ്രചാരണം ശക്തമായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago