HOME
DETAILS
MAL
സഊദിയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിൽ പാറക്കല്ല് വീണ് 4 യുവാക്കൾക്ക് ദാരുണാന്ത്യം
backup
August 12 2020 | 14:08 PM
റിയാദ്: സഊദിയിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനു മുകളിൽ ഭീമൻ പാറക്കല്ല് ഉരുണ്ട് വീണ് നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ജസാൻ പ്രവിശ്യയിലെ അൽ അർദ ഗവർണറേറ്റിന് കിഴക്ക് അൽ ആരിദ മുനിസിപ്പാലിറ്റിയിലാണ് നൊമ്പരമുളവാക്കുന്ന ദാരുണാപകടം നടന്നത്. കനത്ത മഴയിൽ അൽ അബാദൽ മലമുകളിൽ നിന്നും താഴെ വീണ കാറിനു മുകളിൽ ഭീമാകാരമായ മറ്റൊരു പാറക്കല്ല് പതിക്കുകയായിരുന്നു.
വീടുകളിൽ നിന്നും പുറത്ത് പോയ യുവാക്കളെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകടം വ്യക്തമായത്. ഇവരെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനടയിലാണ് ഒരു കാർ കൊക്കയിൽ മറിഞ്ഞതായും അതിനു മുകളിൽ പാറക്കല്ല് വീണു കിടക്കുന്നതായും കാണാനിട വന്നത്. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് പരിസരവാസികളുടെ സഹായത്തോടെ കല്ല് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."