HOME
DETAILS

പരിസ്ഥിതിക്കായി തോല്‍ക്കാത്ത മനസുമായി ഡോ. പി.എസ് പണിക്കര്‍

  
backup
April 30 2017 | 18:04 PM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d



പാലക്കാട്: എഴുപത്തിയെട്ടിന്റെ നിറവിലും ഊര്‍ജം ചോരാതെ പണിക്കര്‍ മാഷ് പോരാട്ടങ്ങള്‍ തുടരുകയാണ്. അധ്യാപകനായും, പരിസ്ഥിതി പ്രവര്‍ത്തകനായും, മനുഷ്യാവകാശപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ ഡോ. പി.എസ് പണിക്കര്‍ ഓര്‍ത്തെടുക്കുകയാണ്. കോളേജ് അധ്യാപകനായിട്ടായിരുന്നു തുടക്കം. തിരുവനന്തപുരത്ത് എം.ജി സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി തുടങ്ങി. പിന്നീടങ്ങോട്ട് മഞ്ചേരി, മട്ടന്നൂര്‍, ചേര്‍ത്തല, ഒറ്റപ്പാലം, ചങ്ങനാശ്ശേരി, പന്തളം എന്‍.എസ്.എസ് കോളജുകളില്‍ അധ്യാപകജീവിതം. ഒടുവില്‍ 1999 ല്‍ എന്‍.എസ്.എസ് നെന്മാറയില്‍ നിന്ന് ഗ്രേഡ് ഒന്ന് യു.ജി.സി അധ്യാപകനായി വിരമിക്കല്‍. ഈ അധ്യാപക ജീവിതകാലത്തിലാണ് ഡോ. പി.എസ് പണിക്കര്‍ എന്ന പണിക്കര്‍ മാഷിനെ കേരളം അറിഞ്ഞുതുടങ്ങിയത്.
പണിക്കര്‍ മാഷിന്റെ പഠനരീതി തന്നെ വ്യത്യസ്തമാണ്. പഠന കാലത്ത് സാമൂഹ്യ പ്രര്‍ത്തനമുണ്ടായിരുന്നു. പഠിപ്പിക്കുന്ന കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനവും കൂടെകൂടി. അങ്ങനെ മാഷിന്റെ ക്ലാസുകളില്‍ പരിസ്ഥിതിയും, സമൂഹവും, പൊളിറ്റിക്കല്‍ സയന്‍സിനൊപ്പം കൂടി. പാഠ്യേതര വിഷയങ്ങളായിരുന്നു മാഷിന്റെ ഇഷ്ടവിഷയം.
അതുകൊണ്ടുണ്ടായ ഗുണം തിരുവനന്തപുരം മുതല്‍ മട്ടന്നൂര്‍ വരെ എവിടെ പോയാലും ഒരു ശിഷ്യനെയെങ്കിലും കാണും എന്നതാണെന്ന് മാഷ് പറയുന്നു.
കോളജ് അധ്യാപകനായിരിക്കെതന്നെയാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമരമുറകള്‍ക്ക് പണിക്കര്‍ മാഷ് തുടക്കം കുറിക്കുന്നത്. അതും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍ണ പിന്തുണയോടെ. ചുക്കാന്‍ പടിച്ചതൊഴിച്ചാല്‍ സമരങ്ങളുമായി മുന്നോട്ട് നടന്നത് വിദ്യാര്‍ഥികളാണെന്ന് മാഷ് ഓര്‍ക്കുന്നു. 1997-98 കാലങ്ങളില്‍ ഇരുമ്പുരുക്ക് കമ്പനികള്‍ക്കെതിരായ സമരങ്ങളോടെയാണ് ആരംഭം.
അതിലാദ്യത്തതാണ് തേങ്കുറിശ്ശിയിലെ അടുക്കള സമരം.  കെ.ആര്‍ അല്ലോയ്‌സ് എന്ന കമ്പനിക്കെതിരായിട്ടായിരുന്നു സമരം. സ്ത്രീകളെ സമരരംഗത്തെക്കിറക്കിയുള്ള ജില്ലയിലെ തന്നെ ആദ്യത്തെ സമരമായിരുന്നു അടുക്കളസമരം. അന്ന് നെല്ലുല്‍പാദനത്തില്‍ മുന്നിലായിരുന്നു തേങ്കുറിശ്ശി.
വിദ്യാര്‍ഥികള്‍ മുന്‍കയ്യെടുത്ത് ജനങ്ങളെ ബോധവത്കരിച്ചു. ഒരാഴ്ച അനൗണ്‌സ്‌മെന്റ് നടത്തി. ജനങ്ങളുടെ പൂര്‍ണപിന്തുണയോടെ ഏഴു മുതല്‍ എട്ട് മാസം വരെ നീണ്ടുനിന്ന സമരത്തിനൊടുവില്‍ കമ്പനി അടച്ചുപൂട്ടി. സി.പി.എം കഞ്ഞിസമരമെന്ന് വിളിച്ച ആദ്യ സമരം പൂര്‍ണ വിജയം. അടുത്തത് വിളയോടിയിലെ നാല് ഇരുമ്പുരുക്ക് കമ്പനിക്കെതിരായ സമരമായിരുന്നു. സമരത്തെ പിന്തുണക്കാനാരുമില്ലാതായപ്പോള്‍ വിളയോടി നന്വൂരിച്ചള്ളപാലം തകര്‍ക്കേണ്ടി വന്നു.
അതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരായി പൊലിസ് കേസെടുത്തു. ഒടുവില്‍ സമരം വിജയിച്ചു. നാല് കമ്പനികളും പൂട്ടി. ആ സ്ഥലത്താണ് ഇന്നത്തെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
ആ സമയത്താണ് മലമ്പുഴയില്‍ നവോദയ അപ്പച്ചന്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിക്കാന്‍ തയ്യാറെടുക്കുന്നത്. അപ്പച്ചന്റെ 20 ഏക്കര്‍ സ്ഥലവും അതിനോട് ചേര്‍ന്നുകിടക്കുന്ന 50 ഏക്കര്‍ നദീതീര കാട് വെട്ടിമാറ്റി പാര്‍ക്ക്‌നിര്‍മിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി.
പാര്‍ക്കിനാവശ്യമായ വെള്ളം ഡാമില്‍നിന്നും റിസര്‍വോയറില്‍നിന്നും എടുക്കാനുള്ള  ശ്രമത്തെ കൃഷിക്കാര്‍ എതിര്‍ത്തു. അങ്ങനെ മലമ്പുഴ ഡാം സംരക്ഷണത്തിനായുള്ള സമരം തുടങ്ങി. അതോടെ ഡാം സംരക്ഷണ സമിതി രൂപികരിച്ചു.
കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ അപ്പച്ചനെതിരായ സ്റ്റേ ഓര്‍ഡര്‍ വന്നു. ഇത് ഇപ്പോഴും നിലവിലുണ്ട്. മുണ്ടൂര്‍ ഐ.ആര്‍.ടി.സി. ക്കെതിരായ സമരം ഒരു ഐതിഹാസികസമരമായിരുന്നുവെന്ന് മാഷ് പറയുന്നു.
കല്ലന്‍പുഴയില്‍ അണകെട്ടി വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള കവറക്കുണ്ട് പദ്ധതിക്കെതിരായി നടത്തിയ സമരത്തില്‍ പൊതുസ്വത്തായ ചെക്ക്ഡാം തകര്‍ത്തതിന് ജാമ്യമില്ലാ വകുപ്പില്‍ പൊലിസ് കേസെടുത്തു. സിംഹവാലന്‍കുരങ്ങുകളുള്ള മരങ്ങളാല്‍ തിങ്ങിനിറഞ്ഞ കാട് നശിപ്പിച്ചതിന് ഐ.ആര്‍.ടി.സി.യെ കോടതി ശിക്ഷിച്ചു.
   പിന്നീടങ്ങോട്ട് ഭാരതപ്പുഴ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ജീപ്പിലും, ചെണ്ടകൊട്ടിയും, ബക്കറ്റ്പിരിവ് നടത്തിയും, പാട്ടുപാടിയും പ്രചാരണങ്ങള്‍ നടത്തി.
അധ്യാപകരും, വിദ്യാര്‍ഥികളും ഒരുമിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. ആ സമയത്താണ് സൈലന്റ്‌വാലിയില്‍ നീലഗിരി മലനിരകളില്‍ നിര്‍മിക്കാനിരുന്ന പാത്രക്കടവ് പദ്ധതിക്കെതിരായ സമരം സംഘടിപ്പിക്കുന്നത്. മണ്ണാര്‍ക്കാടായിരുന്നു കണ്‍വന്‍ഷന്‍.
നെന്‍മാറയില്‍ പൊതുസ്ഥലങ്ങളില്‍ മരംമുറിക്കുന്നതിനെതിരായ സമരത്തില്‍ പങ്കെടുത്ത കവയിത്രി സുഗതകുമാരിയുടെ കഴുത്തിനു കത്തിവെച്ചത് വലിയ വിഷയമായി. നെന്മാറയിലെ കവിതാ കാര്‍ബൈഡ്  കമ്പനികാരണം വെള്ളം ഉപയോഗിക്കാന്‍ പറ്റാതായതിനെതിരായ സമരവും വിജയം കണ്ടു. മലമ്പുഴയിലെ മാന്തുരുത്തിയിലെ ഐ.എം.എക്കെതിരായ സമരം വി.എസ് അച്യുതാനന്ദനും മനുഷ്യാവകാശ കമ്മിഷനും സന്ദര്‍ശിച്ചു.
രാപ്പാടിയിലെയും ഒലവക്കോട്ടിലെയും മരംമുറിക്കലിനെതിരായി സമരം ചെയ്തു. 2002 ല്‍ മലമ്പുഴയില്‍ ഒന്നാംപുഴയുടെ തീരത്തും ഇടതുകര കനാലിന്റെ തീരങ്ങളിലുമായി നൂറോളം തേക്ക് മരങ്ങള്‍ പണിക്കര്‍ മാഷിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചു.
ഇന്നിപ്പോള്‍ അവ തണലേകുന്ന വന്‍മരങ്ങളായി മാറി. തനിക്ക് തണലേകിയില്ലെങ്കിലും വരും തലമുറക്ക് തണലാകാന്‍ മാഷിന്റെ മുന്‍കരുതലായിരുന്നു അത്. കല്‍പ്പാത്തിയിലെയും, മണ്ണാര്‍ക്കാട് തൂതപ്പുഴയിലെയും മലിനീകരണം തടയാന്‍ റിവര്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായിരിക്കെ ഇരുപതോളം ക്യാംപുകള്‍ സംഘടിപ്പിച്ചു.
2002 ല്‍ ഇരുപത്തിമൂന്നോളം എം.എല്‍.എമാരെ ക്ഷണിച്ച് പട്ടാമ്പിയില്‍ നടത്തിയ കണ്‍വന്‍ഷനില്‍ വെറും എട്ടു പേര്‍ മാത്രമാണ് പങ്കടുത്തതെന്ന് പണിക്കര്‍ മാഷ് പറയുന്നു. നിയമസഭയില്‍ ഇക്കാര്യങ്ങള്‍ ആരും ഉന്നയിക്കാത്തതും അന്നത്തെ പട്ടാമ്പി എം.എല്‍.എ സി.പി മുഹമ്മദ് നല്‍കിയ പിന്തുണയും മാഷ് ഓര്‍ക്കുന്നു. കൊല്ലങ്കോട് കൊട്ടാരം പൊളിച്ചുമാറ്റുന്നതിനെതിരായും, അട്ടപ്പാടിയില്‍ പട്ടയ വിതരണത്തിനുമായും പണിക്കര്‍ മാഷ് സമരം ചെയ്തിട്ടുണ്ട്.
 30 വര്‍ഷത്തെ പരിസ്ഥിതി-മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ രണ്ട് കേസുകള്‍ മാഷിന്റെ പേരില്‍ നിലവിലുണ്ട്. കൊല്ലങ്കോട് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കടുത്തതിനും, ഗെയ്ല്‍ പൈപ്പ് ലൈന്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നിട്ടും പൊലിസ് കെട്ടിചമച്ച കേസിലും. നിരവധി ഭീഷണികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊന്നും ഒരു തടസ്സമായിരുന്നില്ല ഈ പച്ചമനുഷ്യന്.
2003 മുതല്‍ കാവല്‍ സംഘത്തിലും, അബ്കാരി കമ്മിറ്റിയിലും, കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലും, കേരള, കാലിക്കറ്റ്, എം.ജി സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസിലും പണിക്കര്‍ മാഷ് അംഗമാണ്.
2000 മുതല്‍ ദേശീയ ഹരിത സേനയുടെ ജില്ലാ കോര്‍ഡിനേറ്ററാണ്. നിലവില്‍ ജലജാഗ്രത സമിതിയുടെ ചെയര്‍മാനും, മലമ്പുഴ സംരക്ഷണസമിതിയുടെയും ഭാരതപ്പുഴ സംരക്ഷണസമിതിയുടെയും സെക്രട്ടറി കൂടിയാണ് അദ്ദേഹം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  40 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago