കുട്ടികള്‍ക്കായി പഠനക്യാംപ്
തൊടുപുഴ: സിനിമാ ആസ്വാദനത്തിന്റെ ഉള്ളറകളിലേക്ക് കുട്ടികളെ ഒരുക്കിയെടുക്കുന്നതിനുള്ള ചലച്ചിത്രാസ്വാദന പഠനക്യാംപ് ജില്ലാ ശിശുക്ഷേമ സമിതിയുടെയും സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ മുതല്‍ ആറ് വരെ ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടക്കും. ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍ നാളെ രാവിലെ 11 ന് ക്യാംപ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നുള്ള ദിനങ്ങളില്‍ സിനിമ അനുബന്ധ മേഖലകളിലെ വിദഗ്ധര്‍ കുട്ടികളുമായി സംവദിക്കും. ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റും ജില്ലാ കലക്ടറുമായ ജി.ആര്‍ ഗോകുല്‍, മലയാള സിനിമാരംഗത്തെ പ്രതിഭാശാലികളായ ജയരാജ്, മെക്കാര്‍ട്ടിന്‍, ഭദ്രന്‍ മാട്ടേല്‍, ജോഷി മാത്യു, ജാഫര്‍ ഇടുക്കി, സജിത മഠത്തില്‍, വി.കെ. ജോസഫ്, ശ്രീബാല കെ. മേനോന്‍, ഡോ. സന്തോഷ്, ലിജിന്‍ ജോസഫ്, ബിജു സുകുമാരന്‍, ഭദ്രന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രസിദ്ധ ഇംഗ്ലീഷ്, മലയാളം ചിത്രങ്ങള്‍ പഠനത്തിനായി പ്രദര്‍ശിപ്പിക്കും. ആറിന് ഉച്ചക്ക ശേഷം ക്യാമ്പ് സമാപിക്കും.
ഇടുക്കി, പാലക്കാട്, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെടുന്ന 50 കുട്ടികള്‍ക്കാണ് പഠനക്യാംപ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."