എ.എഫ്.സി കപ്പ്: ചെന്നൈയിന് ജയം, മിനര്‍വക്ക് സമനില
അഹമ്മദാബാദ്: എ.എഫ്.സി കപ്പ് ടൂര്‍ണമെന്റില്‍ ചെന്നൈയിന് എഫ്.സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നേപ്പാള്‍ ടീം മനാങ് മര്ഷ്യാംഗഡിയെയാണ് ചെന്നൈയിന് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കായി ക്രിസ് ഹെര്‍ദ് (51), മെയ്ല്‍സണ്‍ ആല്‍വെസ് (53) എന്നിവര്‍ ഗോള്‍ നേടി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം ര@ണ്ടാം പകുതിയിലായിരുന്നു ര@ണ്ടു ഗോളുകളും പിറന്നത്. സൂപ്പര്‍ കപ്പ് ഫൈനലില്‍ ഗോവയെ നേരിട്ട ടീമില്‍ മാറ്റങ്ങളുമായാണ് ചെന്നൈയിന് കളിക്കിറങ്ങിയത്. റാഫേല്‍ അഗെസ്റ്റോയ്ക്കു പകരം ജോണ്‍ ഗ്രിഗറി ടീമിലെത്തിയപ്പോള്‍ തോയ് സിങ്, മുഹമ്മദ് റാഫി, ജെജെ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയായിരുന്നു മത്സരം.
ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നതായിരുന്നു ചെന്നൈയുടെ ടീം. ആദ്യ ര@ണ്ട് റൗ@ണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി ചെന്നൈയിന് എഫ്.സി ഗ്രൂപ്പില്‍ ഒന്നാമതാണ്. മറ്റൊരു മത്സരത്തില്‍ ബംഗ്ലാദേശ് ടീം അബാഹനി ധാക്കയും മിനര്‍വ പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ര@ണ്ടുവീതം ഗോളുകള്‍ നേടി. ധാക്കയില്‍ നടന്ന മത്സരത്തില്‍ മഹമൂദ് അല്‍ അമ്ന (16), ശ്രേയസ് ഗോപാലന് (42) എന്നിവരാണ് മിനര്‍വ പഞ്ചാബിന്റെ ഗോള്‍ സ്കോറര്‍മാര്‍. നജീബ് ജിവോണ്‍ (20), സണ്‍ഡേ ചിസോബ (48) എന്നിവര്‍ ബംഗ്ലാദേശിന് വേണ്ടിയും ഗോള്‍ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."