പ്രണയ വിവാഹത്തെചൊല്ലിയുള്ള തര്‍ക്കം: യുവാവിന്റെ കുത്തേറ്റ് ഭാര്യാ പിതാവ് മരിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍
അഞ്ചല്‍ (കൊല്ലം): യുവാവിന്റെ കുത്തേറ്റ് ഭാര്യാ പിതാവ് മരിച്ചു. നെടുങ്ങോട്ടു കോണം വേട്ടാംപള്ളില് മേലതില്‍ വീട്ടില്‍ സാംസണാ (58)ണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര് അഞ്ചല്‍ പൊലിസിന്റെ പിടിയിലായി.
സാംസണിന്റെ മരുമകന് സജീര്‍, സജീറിന്റെ സുഹൃത്ത് ഷെനീര്‍ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സജീര്‍ പിടിയിലായത്. ഇന്നലെ തെളിവെടുപ്പിനിടെയാണ് ഷെനീര്‍ പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഒളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഷെനീറിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം.
വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട സജീറും സാംസണിന്റെ മകളും അടുത്തിടെയാണ് പ്രണയിച്ച് വിവാഹിതരായത്. വിവാഹത്തെത്തുടര്‍ന്ന് സാംസണും സജീറും തമ്മില്‍ വഴക്ക് പതിവായിരുന്നു. നിരന്തരം വഴക്കായതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്നത്തില്‍ ഇടപെട്ടിരുന്നില്ല.
ചൊവ്വാഴ്ച രാത്രിയും ഇരുവരും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇതിനിടെ സജീര്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കുത്തേറ്റ് നിലത്ത് വീണ സാംസണെ നാട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ എസ് ദാസ്, അഞ്ചല്‍ സി.ഐ അനില്‍കുമാര്‍, എസ്.ഐമാരായ ഇ.എം സജീര്‍, ജോണ്സണ്, ജോയി എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ഭാര്യ: സുനി. മകന്: സഞ്ജു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."