HOME
DETAILS

നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാത അട്ടിമറി; പ്രതിഷേധവുമായി 'തീവണ്ടിയാത്ര'

  
backup
April 19 2019 | 03:04 AM

%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-5

സുല്‍ത്താന്‍ ബത്തേരി: നഞ്ചന്‍കോഡ്-നിലമ്പൂര്‍ റയില്‍പാത കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നതിനെതിരേ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ തീവണ്ടിയാത്ര ശ്രദ്ധേയമായി.  കോഴിക്കോട് നിന്ന് ആരംഭിച്ച് വണ്ടൂര്‍, നിലമ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തിയാണ് തമിഴ്‌നാട് വഴി തീവണ്ടിയാത്ര വയനാട്ടിലെത്തിയത്. തീവണ്ടിയുടെ മാതൃകയില്‍ 6 ബോഗികളും ഒരു എഞ്ചിനുമായാണ് യാത്ര സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കുകയും സംയുക്ത സംരംഭ പദ്ധതികളിലും പിങ്ക് ബുക്കിലും റയില്‍വേ ബോര്‍ഡ് ഉള്‍പ്പെടുത്തുകയും കേരള സര്‍ക്കാര്‍ കേന്ദ്രവുമായി സംയുക്ത സംരംഭ കരാറില്‍ ഒപ്പിട്ട് വിശദമായ പദ്ധതിരേഖയും അന്തിമ സ്ഥലനിര്‍ണയ സര്‍വേയും നടത്താന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തുകയും ചെയ്ത പദ്ധതിയാണ് അനുവദിച്ച ഫണ്ട് പോലും ഡി.എം.ആര്‍.സിക്ക് നല്‍കാതെ കേരള സര്‍ക്കാര്‍ അട്ടിമറിച്ചത്. ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി ഗവ. ഉത്തരവ് ഇറക്കിയശേഷം ഒരു കാരണവും പറയാതെ പണം തടഞ്ഞുവെച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും ഡോ. ഇ.ശ്രീധരന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കാന്‍ അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡി.എം.ആര്‍.സി പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. വനത്തില്‍ ടണലിലൂടെ കടന്നുപോകുന്ന പാതയ്ക്ക് സര്‍വേ നടത്തുന്നതിന് എതിര്‍പ്പില്ലായെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടും ആ കത്ത് പൂഴ്ത്തിവെച്ച് കര്‍ണാടക സര്‍ക്കാര്‍ പാതക്ക് അനുമതി നല്‍കുന്നില്ല എന്നും കര്‍ണാടകയാണ് കേരളത്തിന്റെ ശത്രു എന്നും റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി കേരള നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
റെയില്‍പാതക്കുവേണ്ടി വയനാട്ടുകാര്‍ ചാടിയിട്ടു കാര്യമില്ല എന്ന പ്രസ്താവനയും നിയമസഭയില്‍ മന്ത്രിയുടേതായി ഉണ്ടായി. സര്‍വേക്ക് എതിര്‍പ്പില്ലായെന്ന കര്‍ണാടകയുടെ കത്ത് ലഭിച്ചുവെന്ന് മന്ത്രിക്ക് പിന്നീട് നിയമസഭയില്‍ സമ്മതിക്കേണ്ടിവന്നുവെങ്കിലും യാതൊരു തുടര്‍നടപടികളും സ്വീകരിച്ചില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോ സംസ്ഥാന ബജറ്റിലെ അനുമതിയോ ഇല്ലാതെ 18 കോടി രൂപ അനുവദിച്ച് കൊങ്കണ്‍ റയില്‍വേയേക്കൊണ്ട് തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ സര്‍വേ സംസ്ഥാന സര്‍ക്കാര്‍ നടത്തിച്ചു. പദ്ധതി പ്രായോഗികമല്ല എന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്ന് അലൈന്‍മെന്റുകളാണ് മാറിമാറി പരിശോധിപ്പിച്ചത്. നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍പാതക്ക് ലഭിച്ച കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ ബോര്‍ഡിന്റെയും അനുമതിയും ഫണ്ടും തലശ്ശേരി പാതക്ക് വകമാറ്റാനുള്ള ഗൂഢപദ്ധതിയാണ് ഇപ്പോള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി രണ്ട് പാതകളേയും ഒരു പാതയാക്കി മാറ്റി കബളിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. സാമ്പത്തികമായി വന്‍ ലാഭമുണ്ടാക്കന്ന നഞ്ചന്‍കോട് നിലമ്പൂര്‍ പാതയെ വന്‍നഷ്ടം വരുത്തുന്ന തലശ്ശേരി-മൈസൂര്‍ പാതയുമായി ബന്ധിപ്പിച്ചാല്‍ ഭാരിച്ച ചെലവും നഷ്ടവുമാവും ഫലം. പ്രാദേശിക താല്‍പ്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഇത്തരം ശ്രമങ്ങള്‍ സംസ്ഥാനത്ത് ബഹുഭൂരിപക്ഷം ജനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക് എതിരാകുന്ന സാഹചര്യത്തിലാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറം തീവണ്ടിയാത്ര എന്ന പേരില്‍ പ്രതിഷേധസമരയാത്ര സംഘടിപ്പിച്ചത്. പ്രശസ്ത ചരിത്രകാരന്‍ എം.ജി.എസ്.നാരായണനും ചരിത്രഗവേഷകന്‍ പത്മശ്രീ കെ.കെ.മുഹമ്മദും കോഴിക്കോട്ട് സംയുക്തമായി ജാഥ ഉദ്ഘാടനം ചെയ്തു. നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി, മൈസൂര്‍-നിലമ്പൂര്‍ റയില്‍വേ ആക്ഷന്‍ കൗണ്‍സില്‍, വയനാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, വ്യാപാരി-വ്യവസായി ഏകോപന സമിതി തുടങ്ങി നിരവധി സംഘടനകള്‍ ജാഥക്ക് സ്വീകരണം നല്‍കി. സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മുട്ടില്‍, കല്‍പ്പറ്റ, വൈത്തിരി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ കോഴിക്കോട് സമാപിച്ചു. മലബാര്‍ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, ജോയി ജോസഫ്, എടക്കുനി അബ്ദുറഹിമാന്‍, സന്തോഷ് വടകര, ഇസ്മായില്‍ പുനത്തില്‍, സി.കെ മറയൂര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago