HOME
DETAILS
MAL
പുത്തൂര്‍ തോട്ടില്‍ മണ്ണിനടിയില്‍ കാലപ്പഴക്കംചെന്ന ഭീമന് മരത്തടി കണ്ടെത്തി
backup
April 30 2017 | 19:04 PM
പെരുവള്ളൂര്‍: കടുത്ത വരള്‍ച്ച മൂലം വറ്റി വറ്റിവരണ്ട പുത്തൂര്‍ തോട്ടില്‍ ഭീമന് മരത്തടി കണ്ടെത്തിയത് ജനങ്ങള്‍ക്ക് കൗതുകമായി. വടക്കീല്‍ മാടിനും ചാത്രത്തൊടിക്കും ഇടയിലുള്ള പൊട്ടച്ചാലിയില് ഭാഗത്ത് കാര്ഷികാവശ്യാര്ഥം വെള്ളം ലഭിക്കുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് തോട്ടില്‍ കുഴി നിര്‍മിക്കുന്നതിനിടെയാണ് മണ്ണിനടിയില്‍ നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കുന്ന ഭീമന് മരത്തടി കണ്ടെത്തിയത്. തോട്ടിന്റെ നിരപ്പില്‍ നിന്നും പത്തടിയോളം താഴ്ചയില്‍ ഭീമന് മരം എങ്ങിനെ എത്തിപ്പെട്ടുവെന്നതിന്റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."