HOME
DETAILS

മന്ത്രിയുടെ വാക്ക് നടപ്പായില്ല; വിളവെടുത്ത നെല്ല് പാടത്തു തന്നെ

  
backup
April 19 2019 | 03:04 AM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa

അന്തിക്കാട്: കൊയ്ത്ത് കഴിഞ്ഞ് കോള്‍ പടവുകളില്‍ ചാക്കിലാക്കി സൂക്ഷിച്ചിരിക്കുന്ന നെല്ല് കൊണ്ടു പോകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന കൃഷിമന്ത്രി വി.എസ് സുനില്‍കുമാറിന്റെ വാക്ക് പാഴ് വാക്കായി. കാഞ്ഞാണിയില്‍ ഒരാഴ്ച മുന്‍പ് നടന്ന നെല്‍കര്‍ഷക സംഗമത്തിലാണ് വിളവെടുപ്പു കഴിഞ്ഞ് കോള്‍ പാടങ്ങളില്‍ കെട്ടികിടക്കുന്ന നെല്ല് ഉടന്‍ കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയത്. വാക്കുപാലിക്കാത്ത മന്ത്രിയുടെ നടപടിയില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
എറവ് കൊടയാട്ടി കോള്‍പടവിലാണ് കൊയ്ത്ത് കഴിഞ്ഞ് ഒരാഴ്ചയായിട്ടും ക്വിന്റല്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നത്. സപ്ലൈകോയില്‍ നിന്നും നെല്ല് സംഭരണം ഏറ്റെടുത്തിട്ടുള്ള സ്വകാര്യ മില്ലുകള്‍ക്ക് മതിയായ ഗോഡൗണുകള്‍ ഇല്ലാത്തതാണ് പ്രശ്‌നത്തിനു കാരണം.  ചാക്കിലാക്കി കോള്‍പാടത്ത് സൂക്ഷിച്ചിരിക്കുന്ന നെല്ലിനു കാവല്‍ നില്‍ക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. മഴ പെയ്താല്‍ നെല്ല് നശിക്കുമെന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്. നല്ല വിളവ് ലഭിച്ചിട്ടും നെല്ല് കൊണ്ടു പോകാത്തത് കര്‍ഷകര്‍ക്കു തിരിച്ചടിയായി. നെല്ല് സൂക്ഷിക്കാന്‍ ആവശ്യമായ ഗോഡൗണുകളുള്ള മില്ലുകള്‍ക്കു മാത്രം സപ്ലൈകോ നെല്ല് നല്‍കിയാല്‍ മതിയെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ സപ്ലൈകോയും മില്ലുടമകളും തമ്മിലുള്ള ഒത്തു കളിയാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പാടത്തു നിന്നും ഉടന്‍ നെല്ല് കൊണ്ടു പോകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago