പിഞ്ചു കുഞ്ഞിനെതിരെ ജിഹാദി വിത്തെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട ഹിന്ദുരാഷ്ട്ര പ്രവര്ത്തകന് അറസ്റ്റില്‍
കോഴിക്കോട്: കേരളം ഒന്നടങ്കം വഴിയൊരുക്കി ജീവന് രക്ഷിക്കാനായി മംഗലാപുരത്തുനിന്ന് കൊച്ചിയിലെ അമൃത ആശുപത്രയിയിലേക്ക് കൊണ്ടു പോയ പിഞ്ചു കുഞ്ഞിനെ ജിഹാദി വിത്തെന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഹിന്ദുരാഷ്ട്ര പ്രവര്ത്തകന് ബിനില്‍ സോമസുന്ദരം അറസ്റ്റില്‍. കൊച്ചി പൊലിസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
തിരുവനന്തപുരത്തേക്കാണ് കുഞ്ഞിനേയും കൊണ്ട് ആദ്യം പുറപ്പെട്ടത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതു വഴി ചികില്‍സാ സൗകര്യം ഒരുക്കിയതിനാല്‍ യാത്ര കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കു ചുരുക്കി.
ബിനിലിന്റെ പോസ്റ്റ് ഇങ്ങനെ: 'കെ.എല്‍ 60 ജെ. 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി 'സാനിയ മിത്താഹ്' ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."