ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍ അപമാനിച്ചുവെന്ന്
വാടാനപ്പള്ളി: തളിക്കുളത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടര്‍ അപമാനിച്ച് ഇറക്കിവിട്ടതായി പരാതി. തളിക്കുളം പുതിയങ്ങാടി സ്വദേശിയും പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ഹൈദര്‍ തളിക്കുളമാണ് വാടാനപ്പള്ളി പൊലിസില്‍ പരാതി നല്‍കിയത്. തളിക്കുളം സെന്ററിലെ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കില്‍ കഴിഞ്ഞ ശനിയാഴ്ച പല്ല് വേദനയുടെ ചികിത്സക്കായി ഹൈദര്‍ എത്തിയപ്പോഴായിരുന്നു സംഭവം. പല്ലെടുക്കുന്നതിന്റെ ഭാഗമായി തരിപ്പിനുള്ള ഇഞ്ചക്ഷന് കുത്തിവെച്ച ഡോക്ടര്‍ പിന്നീട് പല്ലെടുത്ത് തരില്ലെന്നും ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടതായും ഹൈദര്‍ ആരോപിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് പരീക്ഷ എഴുതാന്‍ പോയ ഡോക്ടറോട് അവിടത്തെ നിയമവശങ്ങളെ കുറിച്ച് താന്‍ സൂചിപ്പിച്ചിരുന്നു. ഇത് ഡോക്ടറെ അപമാനിക്കുന്നതാണെന്ന വൈരാഗ്യത്തിലാണ് തനിക്ക് ചികിത്സ നിഷേധിച്ചതെന്നും ഹൈദര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."