HOME
DETAILS
MAL
ഗാന്ധിഭവന് സഹായഹസ്തവുമായി എം.എ യൂസഫലി
backup
August 13 2020 | 01:08 AM
കൊച്ചി: പത്തനാപുരം ഗാന്ധിഭവന് വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സഹായഹസ്തം. ഭിന്നശേഷിക്കാരും കിടപ്പായവരും ഉള്‍പ്പെടെ ആയിരത്തോളം അഗതികളാണ് ഗാന്ധിഭവനിലുള്ളത്.
ഇരുന്നൂറിലധികം പരിചാരകരുമുണ്ട്. ആഹാരവും ചികിത്സയും സേവനപ്രവര്‍ത്തകരുടെ ഹോണറേറിയവും അടക്കം പ്രതിദിനം മൂന്നുലക്ഷത്തോളം രൂപയാണ് ഗാന്ധിഭവന് വേണ്ടിവരുന്നത്. കൊവിഡ് കാലത്ത് എല്ലാ സഹായങ്ങളും പരിമിതപ്പെട്ടു.
തുടര്‍ന്ന് രണ്ട് കോടിയോളം രൂപ കടബാധ്യതയായി. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയരക്ടര്‍ ജോയി ഷഡാനന്ദന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തി 40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറിയത്.
കഴിഞ്ഞ ഏപ്രില്‍ മാസം യൂസഫലി ഗാന്ധിഭവന് 25 ലക്ഷം രൂപയുടെ സഹായം നല്‍കിയിരുന്നു. ഇതുകൂടാതെ 15 കോടിയിലേറെ രൂപ ചെലവില്‍ ഗാന്ധിഭവനില്‍ യൂസഫലി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണികള്‍ പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."