കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നീക്കത്തെ പിന്തുണക്കണം: കെ. മുരളീധരന്
വടകര: മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്രത്തില്‍ സ്വതന്ത്ര ഫിഷറീസ് മന്ത്രാലയം രൂപീകരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് മത്സ്യത്തൊഴിലാളികള്‍ പിന്തുണ നല്കാന് തയാറാകണമെന്ന് യു.ഡി.എഫ് വടകര പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന് പറഞ്ഞു.
വടകര നിയോജക മണ്ഡലം തല തീരദേശ പര്യടന പരിപാടിയുടെ തുടക്കം കുറിച്ച് പൂഴിത്തല കടപ്പുറത്ത് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ അഴിയൂര്‍ മണ്ഡലം യു.ഡി.എഫ് ചെയര്മാന് കെ. അന്‍വര്‍ ഹാജി അധ്യക്ഷനായി. കോട്ടയില്‍ രാധാകൃഷണന്, അഡ്വ. ഐ. മൂസ, ഒ.കെ കുഞ്ഞബ്ദുല്ല, പ്രദീപ് ചോമ്പാല, ഇ. ടി അയ്യൂബ്, അഡ്വ. ഇ. നാരായണന് നായര്‍, മോഹനന് പാറക്കടവ്, പി. ബാബുരാജ്, സി.കെ വിശ്വനാഥന്, വി.കെ അനില്‍കുമാര്‍, കെ.പി ജയകുമാര്‍, ഷംസുദ്ദീന് കൈനാട്ടി, പി.കെ കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."