'ബ്രിട്ടിഷുകാരില്‍ നിന്ന് സി.പി.എം പാഠം പഠിക്കേണ്ടിയിരിക്കുന്നു'
കക്കട്ടില്‍: ബ്രിട്ടിഷ് ഭരണകാലത്ത് നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ബ്രിട്ടിഷ് ഭരണാധികാരികള്‍ ക്ഷമാപണം നടത്തിയത് കേരളത്തിലെ സി.പി.എമ്മിന് പാഠമാകണമെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. ആസഫലി. കക്കട്ടിലില്‍ നടന്ന വടകര ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
ടി.പി ചന്ദ്രശേഖരനെ എന്തിനണ് വെട്ടിക്കൊന്നതെന്ന് സി.പി.എം വ്യക്തമാക്കണം വരുന്ന ലോക്സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറക്കാന്‍ പിണറായിയും മോദിയും ഒരേ നാവിലാണ് സംസാരിക്കുന്നത്. കര്‍ഷകര്‍ക്ക് കടാശ്വാസങ്ങള്‍ നല്കി വാക്കുപാലിച്ച രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ ഭരിക്കേണ്ടതെന്നും നീതിന്യായ വ്യവസ്ഥിതികള്‍ക്ക് പോലും കൈവിലങ്ങിടുന്ന മോദിയുടെ ഭരണം അവസാനിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അദ്ധേഹം പറഞ്ഞു. സി.വി അശ്റഫ് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം വി.എം ചന്ദ്രന്, പ്രമോദ് കക്കട്ടില്‍, പി.പി റഷീദ്, പി.എം അബൂബക്കര്‍, സി.വി അശറഫ് ,പി.പി അശോകന്, ഏലിയാറ ആനന്ദന്, വി.പി മുസ, എം.ടി രവീന്ദ്രന്, ഒ.പി അശ്റഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."