നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടം: നടപടി ആവശ്യപ്പെട്ട് പൊലിസ്
എടപ്പാള്‍: കുറ്റിപ്പുറത്തെ നടപ്പാതകള്‍ അനധികൃതമായി കൈയേറി കച്ചവടം നടത്തുന്നവര്‍ക്കെതിരേ കുറ്റിപ്പുറം പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പൊലിസ് രംഗത്ത്.
കുറ്റിപ്പുറം ടൗണിലെ പലയിടത്തും നടപ്പാതകള്‍ കൈയേറി കച്ചവടം ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്കും മറ്റും ബുദ്ധിമുട്ടുണ്ടണ്ടാകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പൊലിസ് പഞ്ചായത്തിനോട് നടപടി ആവശ്യപ്പെട്ടത്.
നഗരത്തില്‍ കോളറയും അതിസാരവും പടര്‍ന്ന സമയത്ത് ടൗണിലെ ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. കൂടാതെ അഴുക്കുചാലുകള്‍ക്ക് മുകളിലെ സ്ലാബുകളിലും നടപ്പാതകളിലും ഒരു കൈയേറ്റവും കച്ചവടവും അനുവദിക്കില്ലെന്നും പഞ്ചായത്ത് ഭരണസമിതി മാസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നു.
ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് കുറ്റിപ്പുറം പൊലിസ് ഈ ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."