HOME
DETAILS
MAL
പുനരധിവാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍
backup
August 13 2020 | 01:08 AM
തിരുവനന്തപുരം: രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതു സംബന്ധിച്ച് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.രക്ഷാപ്രവര്‍ത്തനവും തെരച്ചിലും പൂര്‍ണമായ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി കലക്ടര്‍ക്ക് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി.
ദുരന്തത്തില്‍ അകപ്പെട്ടവരുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് പെട്ടിമുടിയും രാജമലയും സന്ദര്‍ശിക്കും.തിരുവനന്തപുരത്തുനിന്ന് ഹെലികോപ്ടര്‍ മാര്‍ഗമായിരിക്കും മൂന്നാറിലെത്തുക. മൂന്നാറിലെ ആനച്ചാലില്‍ ഇറങ്ങി അവിടെനിന്ന് റോഡ് മാര്‍ഗം പെട്ടിമുടിയിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."