HOME
DETAILS
MAL
കൊവിഡ് ഭീതിക്കിടെ ആശങ്കയായി ഡെങ്കിപ്പനിയും
backup
August 13 2020 | 01:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതിയൊഴിയും മുന്‍പ് ആശങ്കയായി ഡെങ്കിപ്പനിയും. ഈ മാസം ഇതുവരെ 77 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
ഒരാള്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ 2,345 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചുപേര്‍ മരിച്ചു. മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ഡെങ്കിപ്പനിക്ക് പ്രത്യേക മരുന്നോ പ്രതിരോധ കുത്തിവയ്പ്പുകളോ ഇല്ല. രോഗം പരത്തുന്ന കൊതുകളെ നശിപ്പിക്കുകയാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമാര്‍ഗം. കൊവിഡ് പ്രതിരോധത്തിനിടയിലും ഡെങ്കിപ്പനിക്കെതിരേയുള്ള പ്രതിരോധം ശക്തമാക്കണം. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ദുരിതാശ്വാസ ക്യാംപുകളും കൊതുകില്‍ നിന്ന് മുക്തമാക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിനുപുറമെ ഈ മാസം 158 പേര്‍ക്ക് ചിക്കന്‍പോക്സും 39 പേര്‍ക്ക് എലിപ്പനിയും 24 പേര്‍ക്ക് ചിക്കുന്‍ഗുനിയയും റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."