കെ.പി കുഞ്ഞിമൂസയുടെ ദീപ്ത സ്മരണകളില്‍ അവര്‍ ഒത്തുകൂടി
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയുടെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് സഹപ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഒത്തുകൂടി. കോഴിക്കോട് ചന്ദ്രിക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുശോചന യോഗത്തിലാണ് കെ.പി കുഞ്ഞിമൂസയുടെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ കോഴിക്കോട്ടെ പൗരാവലി സംഗമിച്ചത്. ചിന്തിക്കാനും ചിരിക്കാനും ഒരുപിടി കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നുവെന്ന് ഉമര്‍ പാണ്ടികശാല അനുസ്മരിച്ചു. കെ.പി എന്ന രണ്ടക്ഷരം കൊണ്ട് അറിയപ്പെട്ട വ്യക്തിയായിരുന്നു കെ.പി കുഞ്ഞിമൂസയെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. അബൂബക്കര്‍ പറഞ്ഞു.
ആത്മ വിമര്‍ശന രീതിയിലാണ് കെ.പി മറ്റുള്ളവരെ വിമര്‍ശിക്കാറുള്ളതെന്ന് പി.കെ മുഹമ്മദ് പറഞ്ഞു. സര്‍വിജ്ഞാന കോശമായിരുന്നു കെ.പി, അദ്ദേഹത്തിന്റെ കൈവശം വിവരങ്ങളുടെ വന്‍ ശേഖരം തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോ. കെ. മൊയ്തു, ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, നവാസ് പൂനൂര്‍, നടക്കാവ് മുഹമ്മദ്‌കോയ, കാനേഷ് പൂനൂര്‍, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, മുഹമ്മദ്‌കോയ കിണാശ്ശേരി, ഉദയന്‍ മനോരമ, കെ.പി അബൂബക്കര്‍, ടി.പി വാസു, സി.വി.എം വാണിമേല്‍, ഇ.വി ഉസ്മാന്‍കോയ, പി.ടി ആസാദ്, എം.കെ ബീരാന്‍, എം.പി രാമകൃഷ്ണന്‍, പി.കെ ജാഫര്‍ സംസാരിച്ചു. കമാല്‍ വരദൂര്‍ സ്വാഗതവും അഡ്വ. എം. രാജന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."