മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി
പാവറട്ടി: പറപ്പൂര്‍ കാളിപ്പാടത്ത് മത്സ്യകൃഷിക്ക് വേണ്ടി നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. 83 ഏക്കര്‍ പാടശേഖരത്തില്‍ കൃഷിയിറക്കിയ മത്സ്യക്കുഞ്ഞുങ്ങളാണ് ചത്തത്. പാടശേഖരത്തില്‍ വിഷം കലര്‍ന്നതാണ് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങാന്‍ കാരണമെന്ന് കരുതുന്നു.
പറപ്പൂര്‍ സൊസൈറ്റി പടവിന് കീഴിലുള്ള ഇവിടെ രോഹു, മൃഗാള്‍, കട്ട്‌ല ഇനത്തില്‍പ്പെട്ട 80,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരുന്നത്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുഞ്ചകൃഷി ആരംഭിക്കുന്നത് വരെയാണ് പാടങ്ങളില്‍ മത്സ്യകൃഷി നടത്തിവരാറ്. കൃഷിയിടം മത്സ്യം വളര്‍ത്താനായി ഒരുക്കാനും മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാനും വലിയ തുകയാണ് ചെലവ് വന്നിട്ടുള്ളത്. സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയില്‍ പണം മാത്രമല്ല ദിവസങ്ങളോളമെടുത്ത അധ്വാനങ്ങളുമാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ പറപ്പൂര്‍ സര്‍വിസ് സഹകരണ സൊസൈറ്റി അടിയന്തിര ഭരണ സമിതി യോഗം ചേര്‍ന്നു പ്രതിഷേധിച്ചു. പ്രസിഡന്റ് പ്രൊഫ.വി.എസ്.മാധവന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഒ.സെബാസ്റ്റ്യന്‍, ഡയറക്ടര്‍ പി.എസ്.മനോജ്, കണ്‍വീനര്‍ പി.ആര്‍.തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."