സ്നേഹ സംഗമം നടത്തി
പോത്തുകല്ല്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ദീര്‍ഘകാലമായി രോഗ ബാധിതരായി, വീടുകളിലും മറ്റും ഒറ്റപ്പെട്ട് കഴിഞ്ഞുകൂടിയ മുന്നൂറില്‍ പരം രോഗികളെ പങ്കെടുപ്പിച്ച് പോപ്പി ജിദ്ദാ സ്നേഹ സംഗമം നടത്തി.പഞ്ചായത്ത് ഭരണസമിതി, പി.എച്ച്.സി പരിരക്ഷ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിച്ച സ്നേഹസംഗമം ദീര്‍ഘകാലമായി വിവിധതരം രോഗങ്ങള്‍ കാരണം വീടുകളില്‍ കിടപ്പിലായവര്‍ക്ക് നവ്യാനുഭവമായി.
പഞ്ചായത്ത് പ്രസിഡന്റ് സി കരുണന് പിള്ള ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സുലൈമാന്‍ ഹാജി അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വര്‍ഗീസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. വിനീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സറഫുന്നിസ പോപ്പി ജിദ്ദാ ജനറല്‍ സെക്രട്ടറി അബൂട്ടി പള്ളത്ത് എന്നിവര്‍ സംസാരിച്ചു. പൈക്കാടന്‍ നാസര്‍, ജഗന്, അരവിന്ദന്, ഷഫീക്ക്, സുധീര്‍, മുസമ്മില്‍, അഖില്‍, അബ്ദുല്‍ സലാം, സിദ്ദിക്ക്, ജാഫര്‍, സലൂബ് ജലീല്‍, സാന്ത്വനം ട്രസ്റ്റ് ഭാരവാഹികള്‍, ഞെട്ടിക്കുളം പ്രണാമം ക്ലബ് പ്രവര്‍ത്തകര്‍, ആശ വര്‍ക്കേര്‍സ് നേതൃത്വം നല്കി. പട്ടുറുമാല് ഫെയിം മെഹറിന്, നന്മ നിലമ്പൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സംഗീതനിശയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."