HOME
DETAILS
MAL
മാഹി വിധിയെഴുതി; 66.59 % പോളിങ്
backup
April 19 2019 | 04:04 AM
മാഹി: പുതുച്ചേരി ലോക്സഭാ മണ്ഡത്തിലെ മാഹി നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ 66.59 ശതമാനം പോളിങ്.
മാഹിയിലെ 32 ബൂത്തുകളിലേയും വോട്ടിങ് യന്ത്രങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി വോട്ടെണ്ണല്‍ കേന്ദ്രമായ മാഹി ജവഹര്‍ലാല്‍ നെഹറു ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കനത്ത സുരക്ഷയില്‍ എത്തിച്ചു. കേന്ദ്രസേനയുടെ ഒരു ബറ്റാലിയന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23 വരെ ക്യാംപ് ചെയ്യും.
എഴുത്തുകാരന് എം. മുകുന്ദന് മാഹി ഗവ. എല്‍.പി സ്കൂളിലും മുന്‍ മന്ത്രി ഇ. വത്സരാജ് സി.ഇ ഭരതന് ഹയര്‍സെക്കന്‍ഡറി സ്കൂളിലും മാഹി എം.എല്‍.എ ഡോ. വി. രാമചന്ദ്രന് പന്തക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."