വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ച് മൂര്‍ക്കനാട്ടെ വിദ്യാര്‍ഥികള്‍ ഗ്രാമസഭകളില്‍
അരീക്കോട്: തങ്ങളുടെ മനസിലുള്ള വികസന കാഴ്ചപ്പാടുകള്‍ ജനപ്രതിനിധികളോടും മുതിര്‍ന്നവരോടും പങ്കുവച്ച് മൂര്‍ക്കനാട് സുബ്ബലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വിവിധ ഗ്രാമസഭ യോഗങ്ങളില്‍ പങ്കെടുത്തു.
ജനകീയാസൂത്രണം വഴി നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ വിദ്യാര്‍ഥികള്‍ സജീവ സാന്നിധ്യമായി. എം ജസ്‌ന, അശ്വിന്‍, അതുല്‍ജിത് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പുത്തന്‍ വികസന സ്വപ്നങ്ങള്‍ പങ്കിട്ടത്.
തച്ചണ്ണ വാര്‍ഡിലെ ഗ്രാമസഭയില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് അംഗം എ കുഞ്ഞന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.പി അബ്ദുല്‍ റഊഫ്, ഊര്‍ങ്ങാട്ടിരി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി മോഹന്‍ദാസ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി കൃഷ്ണനുണ്ണി, കെ.സി ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."