മെയ്ദിന റാലിയും സമ്മേളനവും
ചങ്ങനാശ്ശേരി: മെയ്ദിന റാലിയും സമ്മേളനവും ചങ്ങനാശ്ശേരിയില്‍ ഇന്ന് രാവിലെ 10ന് നടക്കുമെന്ന് എ.ഐ.ടി.യു.സി മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ കെ ലക്ഷ്മണന്‍ അറിയിച്ചു. തൊഴിലാളികളുടെ ജോലിയും വിനോദവും വിശ്രമവും എട്ടു മണിക്കൂറായി നിജപ്പെടുത്തിയെങ്കിലും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ ഫലമായി തൊഴിലാളികള്‍ സമരങ്ങളിലൂടെ നേടിയെടുത്ത എല്ലാ അവകാശങ്ങളും നഷ്ടപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ വെമ്പല്‍ കൊളളുകയാണ്. കോര്‍പറേറ്റുകള്‍ക്കുവേണ്ടി തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയും പൊതുമേഖലാ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കുകയും ചെയ്യുന്നു. കാര്‍ഷിക മേഖല വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും വിലക്കയറ്റം രൂക്ഷമാവകയും ജനജീവിതം താറുമാറായിരിക്കുന്ന സന്ദര്‍ഭത്തിലാണ് മെയ്ദിനം ആചരിക്കുന്നത്്. ടി.ബി റോഡിലുള്ള സിപിഐ ഓഫിസില്‍ നിന്ന് ആരംഭിക്കുന്ന റാലി സെന്‍ട്രല്‍ ജങ്്ഷനില്‍ സമാപിക്കും.
തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ്് അഡ്വ.പി കെ ചിത്രഭാനു ഉദ്ഘാടനം ചെയ്യും. കെ ടി തോമസ് അധ്യക്ഷനാകും. എന്‍ ജയപ്രകാശ്,ആഷിക് മണിയംകുളം,അഡ്വ.കെ മാധവന്‍ പിള്ള,ജി രാധാകൃഷ്ണന്‍,ഷാജി ജോര്‍ജ്് സംസാരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."