HOME
DETAILS
MAL
ആശുപത്രിവളപ്പില്‍ മാലിന്യ സംസ്കരണ പ്ലാന്റ്: പ്രതിഷേധപ്രകടനം നടത്തി
backup
April 30 2017 | 19:04 PM
പാലാ: ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രി വളപ്പില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനത്തില്‍ ഒന്നാം വാര്‍ഡ് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്നും ഉപേക്ഷിച്ച പ്ലാന്റ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പരമലക്കുന്ന് വാര്‍ഡില്‍ സ്ഥാപിക്കുവാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.
യോഗത്തില്‍ വിവിധ കക്ഷി നേതാക്കളായ ബാബു കെ.ജോര്‍ജ്ജ്, അഡ്വ.ബിനു പുളിക്കക്കണ്ടം, ജോണ്സണ് ജോസഫ് ഞാവള്ളില്‍ കണ്ണംകുളം, അഡ്വ.എ.സണ്ണി,വിനോദ് കാടന്‍കാവില്‍, അഡ്വ.സണ്ണി ഡേവിഡ്,സിബി ജോസഫ്, ജോളി ജോണ്സണ്,ജോയി ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."