ഇടവക ദിനാഘോഷം
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയില്‍ ഇടവകദിനാഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തി. വികാരി റവ.ഡോ. ജോസഫ് തടത്തില്‍ പതാക ഉയര്‍ത്തിയതിന് പിന്നാലെ ഇടവകയിലെ മുഴുവന്‍ വവീടുകളിലും പതാക ഉയര്‍ത്തി. ഇടവക ദേവാലയത്തിലും ഇടവകയിലെ 3096 വീടുകളിലും ഇടവകാതിര്‍ത്തിയിലെ സന്യസ്തഭവനങ്ങളിലുമായി 4006 പതാകകളാണ് ഇന്നലെ ഒരു ദിനം ഉയര്‍ത്തിയത്.
പതാക ഉയര്‍ത്തലിനെ തുടര്‍ന്ന് വികാരി റവ.ഡോ. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, സ്പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. അലക്സാണ്ടര്‍ മൂലക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായി.
മെയ് ഏഴിനാണ് ഇടവകദിനം. ദിനാചരണത്തിന്റെ ഭാഗമായി ജപമാലറാലി, സമൂഹബലി, സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും. സോണുകളുടെ അടിസ്ഥാനത്തില്‍ ഇടവക ദേവാലയത്തിലെത്തുന്ന ജപമാല റാലിക്ക് പാലാ രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ആശീര്‍വാദം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."