അരിമണലില്‍ ഒരാള്‍ക്ക് ഡിഫ്തീരിയ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
അരീക്കോട്: ചാലിയാറിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയുമായി അരീക്കോട് പഞ്ചായത്ത്. അരീക്കോട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ ചാലിയാറില്‍ നിക്ഷേപിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടു സര്‍വകക്ഷി യോഗം ചേര്‍ന്നു. വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി സംഘടന പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കെട്ടിട ഉടമകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ചാലിയാറില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ഇതിനായി വിവിധ സംഘടന പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയിട്ടുണ്ട്.
ചീക്കോട് കുടിവെള്ള പദ്ധതിയിലേക്കും മഞ്ചേരി മുനിസിപ്പാലിറ്റിയിലെ മിക്ക കുടുംബങ്ങള്‍ക്കും വെള്ളമെത്തുന്നത് ചാലിയാറില്‍ നിന്നാണ്. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ അരീക്കോടുള്ള ചില സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ചാലിയാറിലേക്ക് മാലിന്യമെത്തുന്നുണ്ട്. ചില സ്ഥാപനങ്ങളിലെ കക്കൂസ് മാലിന്യങ്ങള്‍ വരെ ചാലിയാറില്‍ തള്ളുന്നുണ്ട്. പുഴ മലിനീകരണത്തിനെതിരേ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ഡബ്ലിയു അബ്ദുറഹ്മാന്, പഞ്ചായത്തംഗങ്ങളായ ഉമര്‍ വെള്ളേരി, വി.പി സുഹൈര്‍, എ ഷീന, ശിഹാബ് പാറക്കല്‍, എം.പി രമ, എം.പി സിദ്ദീഖ്, സനാവുള്ള, സെക്രട്ടറി സി.പി സുബൈര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ ഹുസൈന്, കെ.ടി അഷ്റഫ്, എം സുല്‍ഫീക്കര്‍, അന്‍വര്‍ കാരാട്ടില്‍, കെ സാദില്‍, വി.എ നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."