നീലഗിരിയില്‍ പോളിങ് സമാധാനപരം
ഗൂഡല്ലൂര്‍: നീലഗിരി ലോക്‌സഭാ മണ്ഡലത്തില്‍ പോളിങ് തീര്‍ത്തും സമാധാനപരമായി നടന്നു. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 10 വരെ പോളിങ് മന്ദഗതിയിലായിരുന്നങ്കിലും ഉച്ചയോടെ ശതമാനം കൂടി.
തോട്ടം മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് രാവിലെ മുതല്‍ ബൂത്തുകളില്‍ എത്തി കൊണ്ടിരുന്നത്. ജില്ലയില്‍ സമതല മണ്ഡലങ്ങളായ മേട്ടുപാളയം, അവനാശി, ഭവാനി സാഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ മുതല്‍ കനത്ത പോളിങായിരുന്നു നടന്നത്. ഉച്ചക്ക് മൂന്ന്ആയപ്പോഴേക്കും ഭവാനി സാഗര്‍ മണ്ഡലത്തില്‍ 13,91,632 വോട്ടും മേട്ടുപാളയം മണ്ഡലത്തില്‍ 1,38,591 വോട്ടും അവനാസിയില്‍ 1,25,636 വോട്ടും പോള്‍ ചെയ്യുകയുണ്ടായി. മലയോര മേഖലയിലുള്ള മണ്ഡലങ്ങളായ കുന്നൂര്‍, ഊട്ടി, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ ഒരു ലക്ഷത്തില്‍ കവിഞ്ഞില്ല. മണ്ഡലങ്ങളിലെ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറ് സംഭവിച്ചതിനാല്‍ ശരിയാക്കുന്നത് വരെ വോട്ടിങ് തടസപ്പെട്ടു. ദേവര്‍ഷോലയില്‍ വൈദ്യുത ലൈന്‍ പൊട്ടിവീണതിനാല്‍ ദേവര്‍ഷോലയിലെ രണ്ട് ബുത്തുകകളില്‍ അരമണികൂര്‍ പോളിങ് നിര്‍ത്തി വെക്കേണ്ടി വന്നു. ഗൂഡല്ലൂരിലെ ഒരു ബൂത്തില്‍ ഒരു വോട്ട് കള്ള വോട്ട് ചെയ്തു പോയതിനാല്‍ ചാലഞ്ച് ചെയ്ത് വോട്ടു ചെയ്തു. നീലഗിരിയില്‍ ഉച്ചവരെ കൊടിയ ചൂടായതിനാല്‍ ഉച്ചക്ക് ശേഷമാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തി തുടങ്ങിയത്. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വീറും വാശിയും താരതമ്യേനെ കുറവായാണ് അനുഭവപ്പെട്ടത്. ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ ഊട്ടിയിലെ വിവിധ പോളിങ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. തമിഴ്‌നാട്ടില്‍ വൈകിട്ട് അഞ്ച് വരെ 69.86 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."