HOME
DETAILS

ജനദ്രോഹഭരണത്തെ നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടണം: സീതാറാം യെച്ചൂരി

  
backup
April 19 2019 | 04:04 AM

%e0%b4%9c%e0%b4%a8%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b9%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8

സുല്‍ത്താന്‍ ബത്തേരി: ജനദ്രോഹഭരണത്തിനെ നേരിടാന്‍ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാംയച്ചൂരി.
ബത്തേരിയില്‍ ഇടതുപക്ഷസ്ഥാനാര്‍ഥി പി.പി സുനീറിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. 2004ല്‍ രാജ്യം വലിയപ്രതിസന്ധി നേരിട്ടപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പമാണ് നിലകൊണ്ടത്. അന്ന് കേരളത്തില്‍ 18സീറ്റുകളില്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ വിജയിപ്പിച്ചു. എന്നാല്‍ അതിലുംവലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. അതിനാല്‍തന്നെ ഇത്തവണ 20ല്‍20 സീറ്റും നേടാന്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോട് പറഞ്ഞ വാഗാദാനങ്ങള്‍ ഒന്നുംതന്നെ പാലിച്ചിട്ടില്ല. ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്ക് രണ്ട് ശതമാനം നികുതി ചുമത്തിയാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കും. മോദി പറഞ്ഞ തൊഴിലവസരങ്ങള്‍ ഒന്നുംതന്നെ നടപ്പിലായില്ല. അഴിമതി രഹിത സര്‍ക്കാറാണെന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദി പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കൊള്ളയടിക്കാന്‍ നിയമവിധേയമായ ഇലക്ടര്‍ ബോണ്ടുകള്‍ ഉപയോഗിക്കുകയാണ്. അംബാനിക്കും അദാനിക്കും വിമാനത്താവളങ്ങള്‍ മോദി സ്വകാര്യവല്‍ക്കരിച്ചു നല്‍കി. ഇതില്‍ 95ശതമാനം തുകയും ബി.ജെ.പി അക്കൗണ്ടിലേക്കാണ് പോകുന്നത്. ഇതാണ് വലിയഅഴിമതിയെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യനെ മനുഷ്യനായി പരിഗണിക്കുന്ന ചരിത്രമൂല്യമുള്ള നാടാണ് കേരളം. ഇത് രാജ്യത്തിന് തന്നെ മാതൃകയാണന്നും ഈ മാതൃക കെട്ടിപ്പടുത്തത് ആദ്യമായി സംസ്ഥാനത്ത് ബാലറ്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് സര്‍ക്കാറാണന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ ആളുകള്‍ ഭാഷയുടെയും ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ മാറ്റിനിര്‍ത്തപെടുകയും ആക്രമിക്കപെടുകയും ചെയ്യുകയണെന്നും മോദിക്ക് കേരളത്തിന്റെ സംസ്‌കാരം ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വയനാട് മണ്ഡലത്തിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു. സീതാറാം യച്ചൂരി ലോകതാന്ത്രിക് ജനതാദള്‍ നേതാവ് എം.പി വീരേന്ദ്രകുമാര്‍ എം.പി.ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, കെ.കെ ശൈലജ ടീച്ചര്‍,സ്ഥാനാര്‍ഥി പി.പി സുനീര്‍, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു, ഐ.എന്‍.എല്‍ അഖിലേന്ത്യ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  24 days ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  24 days ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago