മാനന്തവാടി മത്സ്യ-മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
മാനന്തവാടി: സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മാനന്തവാടിയില്‍ താല്‍ക്കാലിക മത്സ്യ-മാംസ മാര്‍ക്കറ്റ് വിണ്ടുംതുടങ്ങി.
മനന്തവാടി എരുമതെരുവില്‍ തലശ്ശേരി റോഡരികിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മാര്‍ക്കറ്റ് താല്കാലികമായി പ്രവര്‍ത്തനമാരംഭിച്ചത്. നിലവിലെ നഗരസഭയുടെ മാര്‍ക്കറ്റ് മാലിന്യ പ്ലാന്റ് സംവിധാനം പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് സബ് കലക്ടര്‍ പൂട്ടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് നഗരസഭ അടച്ച് പൂട്ടിയിരുന്നു. മാര്‍ക്കറ്റ് പൂട്ടിയതിനെതിരേ മത്സ്യ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയിരുന്നെങ്കിലും കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വ്യാപാരികള്‍ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും സബ് കലക്ടര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ച് പൂട്ടാന്‍ സബ് കലക്ട്ടര്‍ വീണ്ടും ഉത്തരവിട്ടു. ഇതെ തുടര്‍ന്ന് നഗരസഭ മുന്‍കൈ എടുത്ത് മാര്‍ക്കറ്റിനായി താല്‍ക്കാലിക സംവിധാനം ഒരുക്കിയതോടെയാണ് മാനന്തവാടിയില്‍ വീണ്ടും മത്സ്യ-മാംസ മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."