ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക വിതരണത്തില്‍ തിരിമറി
മങ്കട: ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക പൂര്‍ണതോതില്‍ വിതരണം ചെയ്തില്ലെന്നു പരാതി. മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കു ലഭിക്കാറുള്ള സ്കോളര്‍ഷിപ്പ് തുകയിലാണ് കൂട്ടിലങ്ങാടി പഞ്ചായത്ത് അധികൃതര്‍ തിരിമറി നടത്തിയതായി പരാതി ഉയര്‍ന്നത്.
ഇവര്‍ക്കുള്ള തുക ഇംപ്ലിമെന്റ് ചെയ്യുന്ന ഐ.സി.ഡി.എസ് സൂപ്രവൈസര്‍ ആവശ്യമായ തുക നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.
പദ്ധതി വിഹിതത്തിന്റെ അഞ്ചു മുതല്‍ എട്ടു വരെ ശതമാനം ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ നീക്കി വയ്ക്കണമെന്നാണ് വ്യവസ്ഥ. പദ്ധതി വിഹിതമായ 1 കോടി 26 ലക്ഷത്തില്‍ നിന്നു 4,00,000 മാത്രമാണ് ഇതിനായി നീക്കിയത്.
ഭിന്നശേഷിക്കാരെ മുന്‍ വര്‍ഷങ്ങളിലെ ഭരണസമിതിയും ഇതര പഞ്ചായത്തുകളും പ്രത്യേകം പരിഗണിക്കുമ്പോഴാണ് കൂട്ടിലങ്ങാടിയില്‍ ഇത്തരക്കാരെ തഴഞ്ഞതെന്നാണ് ആരോപണം.
പ്ലാനിങിനായി ഭരണസമിതി യോഗത്തിനു മുമ്പ് ഇത്തരം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേക ഗ്രാമസഭാ യോഗം വിളിക്കണമെന്ന മാനദണ്ഡവും പാലിച്ചില്ലെന്നും പരാതിക്കാര്‍ ആരോപിച്ചു.
മാനസിക വൈകല്യമുളളവര്‍ 56 ഉും ശാരീരിക വൈകല്യമുളള 43 ഉം അടക്കം 99 പേര്‍ക്കാണ് കൂട്ടിലങ്ങാടിയില്‍ സ്കോളര്‍ഷിപ്പ് തുക നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."