HOME
DETAILS

മുഴുവന്‍ മാര്‍ക്ക് നേടിയാലും ബിരുദപ്രവേശനം അസാധ്യം: സ്വയംഭരണ കോളജുകളില്‍ അപേക്ഷകരുടെ തള്ളിക്കയറ്റം

  
backup
August 13 2020 | 05:08 AM

self-financing-autonomous-college-degree-admission-latest-news

കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കുപോലും കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്വയംഭരണ കോളജുകളില്‍ ബിരുദത്തിന് സീറ്റ് ലഭിക്കില്ലെന്ന് ആശങ്ക. പല കോളജുകളിലും ബിരുദപ്രവേശനത്തിനായി തയാറാക്കിയ റാങ്ക്പട്ടികയില്‍ 100 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പോലും ഇടംനേടാനായിട്ടില്ല.

ഹയര്‍സെക്കന്‍ഡറി പരീക്ഷയിലെ ഉയര്‍ന്ന വിജയശതമാനവും കൂടുതല്‍ കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചതുമാണ് ബിരുദ പ്രവേശനത്തെ സങ്കീര്‍ണമാക്കുന്നത്. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന് പുറമെ ഗ്രേസ് മാര്‍ക്ക് കൂടി ലഭിച്ചവരാണ് ഇപ്പോള്‍ റാങ്ക്പട്ടികയില്‍ ഇടംനേടിയത്. മലബാറിലെ പ്രധാന കലാലയമായ ഫാറൂഖ് കോളജില്‍ സയന്‍സ് വിഷയങ്ങളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 100 ശതമാനം മാര്‍ക്ക് നേടിയവരില്‍ പലരും പുറത്താണ്. 100 ശതമാനം മാര്‍ക്ക് നേടിയവരെയാണ് സയന്‍സ് വിഷയങ്ങളിലേക്ക് പരിഗണിച്ചത്. എന്നാല്‍, അപേക്ഷകര്‍ കൂടിയതോടെ ഗ്രേസ് മാര്‍ക്കുള്ളവര്‍ മാത്രമാണ് പട്ടികയില്‍ ഇടംനേടിയത്. ഫാറൂഖ് കോളജില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് അന്‍പതില്‍ താഴെ സീറ്റുകളാണുള്ളത്.

ബി.കോമിനും ഇതേ അവസ്ഥയാണുള്ളത്. 100 ശതമാനം മാര്‍ക്ക് നേടിയവരെ ഉള്‍പ്പെടുത്തിയാണ് ബി.കോം മെറിറ്റ് സീറ്റിലേക്കും റാങ്ക്പട്ടിക തയാറാക്കിയത്. മറ്റു വിഷയങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബി.എസ്‌സി മാത്‌സ്- 48, ഫിസിക്‌സ്- 48, കെമിസ്ട്രി-48, സ്റ്റാറ്റിസ്റ്റിക്‌സ്- 48, ബോട്ടണി- 36, സുവോളജി- 36, കംപ്യൂട്ടര്‍ സയന്‍സ്- 36, ബി.കോം- 60, ബി.എ ഇംഗ്ലീഷ്- 40, മലയാളം- 40, എക്കണോമിക്‌സ്- 60, അറബിക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി- 60, സോഷ്യോളജി- 60 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. ബി.എ മലയാളത്തിന് പോലും 99 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് മാത്രമേ പ്രവേശനം നേടാനാവൂ.

100 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും റാങ്ക്പട്ടികയില്‍ ഇടംലഭിക്കാത്തവര്‍ പരാതിയുമായി കോളജുകളെ സമീപിക്കുന്നുണ്ട്. റാങ്ക്പട്ടിക തയാറാക്കിയതില്‍ അപാകതയുണ്ടെന്ന തെറ്റിദ്ധാരണയിലാണ് അപേക്ഷകര്‍. മികച്ച മാര്‍ക്ക് ലഭിച്ചിട്ടും ഇഷ്ടപ്പെട്ട കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ഥികളെന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയവരുടെ എണ്ണത്തിലുണ്ടായ വര്‍ധന പ്രവേശന നടപടികളെ ബാധിക്കുന്നുണ്ടെന്നും ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ സുപ്രഭാതത്തോട് പറഞ്ഞു.
തികച്ചും സുതാര്യമായാണ് റാങ്ക്പട്ടിക തയാറാക്കിയത്. അപേക്ഷകരുടെ എണ്ണത്തിലെ വര്‍ധന കാരണം ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് മാത്രമാണ് റാങ്ക്‌ലിസ്റ്റില്‍ കയറിക്കൂടാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തം സീറ്റിന്റെ 20 ശതമാനം മാനേജ്‌മെന്റ് ക്വാട്ടയാണ്. സയന്‍സ് വിഷയങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ മാര്‍ക്ക് 85 ശതമാനമായിട്ടും അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. സീറ്റുകളുടെ എണ്ണം കൂട്ടിയാലെ 100 ശതമാനം മാര്‍ക്ക് നേടിയ കൂടുതല്‍പേരെ പ്രവേശിപ്പിക്കാന്‍ കഴിയൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago