വിശ്വാസികള്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു
വൈക്കം: ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹാ പെരുന്നാള്‍ ആചരിച്ചു. കാല്‍കഴുകല്‍ ശുശ്രൂഷയായിരുന്നു പെസഹായുടെ വിശിഷ്ടമായ ചടങ്ങ്.
പള്ളികളില്‍ അള്‍ത്താരക്ക് മുന്നിലായിരുന്നു ചടങ്ങ്. താലത്തില്‍ വെള്ളമെടുത്ത് വെണ്‍കച്ച അരയില്‍ ചുറ്റി വൈദികന്‍ അള്‍ത്താരക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു. അവിടെ ഇരിപ്പടമേകിയ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചു. പെസഹായുടെ ദീപ്തമായ സ്മരണകള്‍ വിശ്വാസികളുടെ മനസില്‍ പെയ്തിറങ്ങി. വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയുടെ കീഴിലുള്ള 19 ദേവാലയങ്ങളില്‍ രാവിലെ ആറിന് പെസഹാ വ്യാഴാഴ്ചയുടെ ചടങ്ങുകള്‍ തുടങ്ങി.
വിശുദ്ധഗ്രന്ഥം വായന, പ്രഭാഷണം, കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന, കുരുശിന്റെ വഴിയെ ധ്യാനം എന്നിവയായിരുന്നു ചടങ്ങ്. സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വികാരി ഫാ. ജോസഫ് തെക്കിനേന്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തി.
വൈക്കം ടൗണ്‍ നടേല്‍ പള്ളിയില്‍ വികാരി ഫാ. ബെന്നി പാറേക്കാട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കുടവെച്ചൂര്‍ സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാ. ജോയ് കണ്ണമ്പുഴ, സഹവികാരി ഫാ. സെബാസ്റ്റ്യന്‍ ചൊവ്വരാന്‍ എന്നിവര്‍ കാര്‍മികരായി.
അച്ചിനകം സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ഫാ. സാനു പുതുശ്ശേരി, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയില്‍ ഫാ. ആന്റണി പരവര, സഹവികാരി ഫാ. സിറിയക് മണിപ്പാടം, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയില്‍ വികാരി ഫാ. സാന്റോ കണ്ണമ്പുഴ, ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചണ്ണാപ്പള്ളി, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ ഫാ. ജോഷി വാഴേപ്പറമ്പില്‍, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഫാ. സിറിയക് മുരിക്കന്‍, മേവെള്ളൂര്‍ മേരി ഇമ്മാകുലേറ്റ് പള്ളിയില്‍ ഫാ. ജോഷി മുരുത്തുപൂവത്തുങ്കല്‍, പൊതി സെന്റ് ആന്റണീസ് പള്ളിയില്‍ ഫാ. ജോണ്‍സണ്‍ വള്ളൂരാന്‍, തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഫാ. വര്‍ഗീസ് ചാരുപറമ്പില്‍, തോട്ടകം സെന്റ് ഗ്രിഗോരീയോസ് പള്ളിയില്‍ ഫാ. ഫ്രാങ്കോ ചൂണ്ടല്‍, ടി.വി.പുരം തിരുഹൃദയ ദേവാലയത്തില്‍ ഫാ. ജോണ്‍ അയിനിയാടന്‍, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയില്‍ ഫാ. മാത്യു തച്ചില്‍, ഉല്ലല എല്‍.എഫ് ചര്‍ച്ചില്‍ ഫാ. ജോസ് പാലത്തുങ്കല്‍, വടയാര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ ഫാ. തോമസ് കണ്ണാട്ട്്, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ ഫാ. സെബാസ്റ്റിയന്‍ മാടശ്ശേരി, ഓര്‍ശ്ലേം മേരി ഇമ്മാകുലേറ്റ് പള്ളിയില്‍ വികാരി ആല്‍ബിന്‍ പറേക്കാട്ടില്‍ എന്നിവര്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക്് മുഖ്യ കാര്‍മികത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."