HOME
DETAILS
MAL
അവധിക്ക് ലഭിച്ച 30 ദിവസത്തില്‍ ക്വാറന്റൈന് കഴിഞ്ഞ് ശേഷിക്കുന്നത് 2 ദിവസം: ആരോഗ്യ വകുപ്പിന്റെ പരിഗണന കാത്ത് സൈനികര്‍
backup
August 13 2020 | 05:08 AM
നിലമ്പൂര്‍: നാട്ടിലേക്കു വരുന്ന സൈനികര്‍ക്ക് കൊവിഡ് കാലത്ത് തീരാദുരിതം. വീടും നാടും ഉപേക്ഷിച്ച് കാലാവസ്ഥകളോടു പൊരുതി അന്യ സംസ്ഥാനങ്ങളിലും രാജ്യാതിര്‍ത്തികളിലും ജോലി ചെയ്യുന്ന സൈനികര്‍ക്ക് ക്വാറന്റൈന് ദിവസങ്ങള്‍ കൂടുന്നത് പ്രയാസമുണ്ടാക്കുന്നു.
കൊവിഡ് കാലമായതിനാല്‍ ഇവര്‍ക്ക് കേവലം 15, 30 ദിവസം ലീവാണ് അനുവദിക്കുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്നതിനാല് സൈനികര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 28 ദിവസം ക്വാറന്റൈന് വേണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്വാറന്റൈന് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞാല്‍ വീണ്ടും ഡ്യൂട്ടിയെടുക്കാന്‍ അതിര്‍ത്തിയിലേക്ക് പറക്കണം. നൂറോളം സൈനികരാണ് വിവിധ ജില്ലകളില്‍ അവധിക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പിന്റെ 28 ദിവസം നീണ്ടു നില്ക്കുന്ന ക്വാറന്റൈന് വളരെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നതെന്ന് സൈനികര്‍ പറയുന്നു.
അതിഥി തൊഴിലാളികള്‍ക്കുള്ള പരിഗണന പോലും ഇവര്‍ക്ക് കിട്ടുന്നില്ല. ക്വാറന്റൈന് തീരുന്നതിനു മുമ്പേ ലീവ് കഴിഞ്ഞ് നിറ കണ്ണുകളോടെയാണ് ഓരോ സൈനികനും അടച്ചിട്ട ഒറ്റ മുറിയില്‍നിന്ന് ഇറങ്ങുന്നത്. 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ഒഴിവാക്കി 14 ദിവസത്തെ ക്വാറന്റൈന് അനുവദിക്കണമെന്നും അതിനു മുമ്പു തന്നെ സ്രവ പരിശോധനയ്ക്കു പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് 'മലപ്പുറം സൈനിക കൂട്ടായ്മ' മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നുവെങ്കിലും പരിഹാരമൊന്നും ആയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."