HOME
DETAILS
MAL
പാലിയേറ്റീവ് ക്ലിനിക്കിന് നന്മയുടെ കൈതാങ്ങ്: സാധന സാമഗ്രികള്‍ നല്കി
backup
July 19 2016 | 18:07 PM
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേക്ക് നന്മയുടെ കൈതാങ്ങുമായി വടക്കാഞ്ചേരി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍. വേണം ഒരു കൈതാങ്ങ് എന്ന സന്ദേശവുമായി ആശുപത്രിയിലേക്ക് ഡ്രസിങ്ങ് ബിന്നുകള്‍, ബെഡ്ഷീറ്റ്, തോര്‍ത്ത്, ബക്കറ്റുകള്‍, കപ്പുകള്‍, സോപ്പ്, പേസ്റ്റ്, ബ്രഷുകള്‍ എന്നിവ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കൂട്ടി വെച്ചാണ് നിര്‍ധന രോഗികള്‍ക്ക് കൈതാങ്ങേകിയത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ വെച്ച് ആര്.എം.ഒ ഡോ. പോള്‍ സാധാനങ്ങള്‍ ഏറ്റുവാങ്ങി. നേഴ്സിങ് സൂപ്രണ്ടുമാരായ പ്രമീള, ഓമന, പി.ആര്.ഒ ലിത, ഇ.എന്‍ ശാന്ത, സ്കൂള്‍ പ്രധാന അധ്യാപകന് കെ.ആര് രാജു ടി.വി മിനി, കെ.എസ് ലീന, എ.എസ് സാഹിറാബീവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."