വൈറ്റില ജങ്ഷനില്‍ റോഡിലെ കുഴി 'അപകടക്കെണി' യാകുന്നു
.
മരട്:വൈറ്റില ജങ്ഷനില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടകെണിയാകുകയാണ് റോഡിന് നടുവിലെ കുഴി. വൈറ്റില ജങ്ഷനില്‍ സര്‍വ്വീസ് റോഡില്‍ പഴയ പോസ്റ്റ് ഓഫീസിന് അപകടകരമായ കുഴിരൂപപ്പെട്ടിരിക്കുന്നത്. റോഡിനിടയിലെ കുടിവെള്ള പൈപ്പ് പൊട്ടി മേല്‍ഭാഗത്തെ ടാറിംഗും മണ്ണും ഒലിച്ചു പോയാണ് കുഴി രൂപപ്പെട്ടത്. ചേര്‍ത്തല ഭാഗത്ത്‌നിന്നും വരുന്ന യാത്രക്കാര്‍ ബസ്സ് ഇറങ്ങിയ ശേഷം ജങ്ഷനിലേക്ക് എത്തുന്ന പ്രധാന റോഡാണിത്.
കൂടാതെ ഈ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ സ്റ്റേറ്റ് ബാങ്കിന് മുന്നില്‍ വച്ച് സര്‍വ്വീസ് റോഡിലേക്ക് കയറി എറണാകുളം ഭാഗത്തേക്കും ഇത് വഴിപോകുന്നു. യാത്രക്കാരും വാഹനങ്ങളും കുഴിയില്‍ വീണ് വന്‍ അപകട സാധ്യതയുള്ളതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ വാഹന ഡ്രൈവര്‍മാര്‍ മരച്ചില്ല കുത്തി അടയാളം വച്ചെങ്കിലും, വാഹനങ്ങള്‍ തട്ടി ഇത് മറിഞ്ഞ് പോകന്നതിനാല്‍ ഇത് ശ്രദ്ധയില്‍പ്പെടുന്നില്ല. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രധാന റോഡുകളിലെ തെരുവുവിളക്കിന്റെ പോസ്റ്റുകള്‍ നീക്കംചെയ്തതിനാല്‍ ഇവിടെ വെളിച്ചവുമില്ല. ഇപ്പോള്‍ നാലുവരി പാതയില്‍ രാത്രികാല ടാറിംഗ് നടന്നു വരുന്നുണ്ട്. അപകടത്തിന് കാത്ത് നില്‍ക്കാതെ റോഡിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."