'പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, വ്യാജ പ്രചാരണം നടത്തരുത്'- രൂക്ഷമായി പ്രതികരിച്ച് പ്രണബ് മുഖര്‍ജിയുടെ മകന്‍
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് വരുന്ന ഊഹാപോഹങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കുമെതിരെ രൂക്ഷമായി പ്രതികരിച്ച് മകന്‍ അഭിജിത് മുഖര്‍ജി.
തന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പോലും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. വ്യാജവാര്‍ത്തകളുടെ കേന്ദ്രമാണ് ഇന്ത്യന്‍ മീഡിയ എന്ന് ഇതിലൂടെ വ്യക്തമാക്കപ്പെടുകയാണെന്നും അഭിജിത് ട്വിറ്ററില്‍ കുറിച്ചു.
My Father Shri Pranab Mukherjee is still alive & haemodynamically stable !
— Abhijit Mukherjee (@ABHIJIT_LS) August 13, 2020
Speculations & fake news being circulated by reputed Journalists on social media clearly reflects that Media in India has become a factory of Fake News .
പ്രണബ് മുഖര്‍ജി കോമയിലാണെന്നും മരണപ്പെട്ടുവെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി വ്യാജ പോസ്റ്റുകള്‍ വന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അഭിജിത്തിന്റെ പ്രതികരണം.
അതേസമയം പ്രണബ് മുഖര്‍ജിയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തലച്ചോറില്‍ സര്‍ജറി കഴിഞ്ഞ പ്രണബിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
വെന്റിലേറ്ററിന്‍ സഹായത്തിലാണ് മുന്‍ രാഷ്ട്രപതി കഴിയുന്നതെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് ഇപ്പോഴുള്ളത്. 84 കാരനായ മുന്‍ രാഷ്ട്രപതിയുടെ പരിചരണത്തിന് ഡോക്ടര്‍മാര്‍ നിരന്തരം പരിശോധനകളുമായി അടുത്തുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."