HOME
DETAILS

പഴനി-ശബരിമല റോഡിന് 2150 കോടി അനുവദിച്ചിട്ടില്ല; വിവരാവകാശ രേഖയുമായി കേരള കോണ്‍ഗ്രസ്

  
backup
April 19 2019 | 05:04 AM

%e0%b4%aa%e0%b4%b4%e0%b4%a8%e0%b4%bf-%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-2150-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%85

തൊടുപുഴ : പഴനി ശബരിമല റോഡ് ദേശിയ പാതയാക്കിയെന്നും 2150 കോടി രൂപ അനുവദിച്ചുവെന്നും വ്യാജ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിച്ച എല്‍.ഡി.ഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പു പറയണമെന്ന് കേരള കോണ്‍ഗ്രസ് (എം ) ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ എം. ജെ. ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു .
ഇങ്ങനെയൊരു ദേശീയപാത വിജ്ഞാപനം ചെയ്തിട്ടില്ലെന്നും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കുകയോ ഒരു രൂപയെങ്കിലും നിര്‍മാണത്തിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്ന് കാണിക്കുന്ന വിവരാവകാശ രേഖ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. എം.പിയുടെ വികസനനേട്ടമായി ഫ്‌ളക്‌സ് ബോര്‍ഡുകളിലും പ്രസ്താവനകളും കാണിച്ചിരിക്കുന്ന പദ്ധതികളില്‍ ഏറ്റവും പ്രധാന പദ്ധതിയാണ് ഇനിയും ഫണ്ട് അനുവദിക്കാത്ത ഈ റോഡ് .ഇതുപോലെ തന്നെയാണ് ശബരി റെയില്‍വേയും . കഴിഞ്ഞ അഞ്ചുവര്ഷക്കാലത്തു ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമോ തൊഴില്‍ വിദ്യാഭ്യാസ സംരംഭങ്ങളോ നേടിയെടുക്കാന്‍ കഴിയാത്ത എം.പി പ്രചരിപ്പിക്കുന്ന വികസന നേട്ടങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്.
കാര്‍ഷികമേഖലയ്ക്ക് ഒരു പദ്ധതി പോലും കേന്ദ്രത്തില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല .ഇടുക്കി ജില്ലയുടെ കാലാവസ്ഥ പ്രയോജനപ്പെടുത്തി ജില്ലയില്‍ ഒരു ടൂറിസം പദ്ധതി കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല . എം.പി അവകാശപ്പെടുന്ന ഏക ടൂറിസം പദ്ധതിയായ വാഗമണ്‍ പദ്ധതി കഴിഞ്ഞ യു.ഡി.ഫ് സര്‍ക്കാരിന്റെ കാലത്തു ആരംഭിച്ചതാണ്. ക്രിസ്തീയ സഭകളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരാനുദ്ദേശിച്ചു കൊണ്ടുവന്ന ചര്‍ച്ച് ബില്ലിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഭലിക്കുമെന്നു അദ്ദേഹം പറഞ്ഞു . മനോഹര്‍ നടുവിലേടത് , ഫിലിപ്പ് ചേരിയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago