HOME
DETAILS
MAL
ഇറച്ചിയിലെ മായം: പരിശോധന കര്‍ശനമാക്കിയെന്ന് ആരോഗ്യ മന്ത്രി
backup
July 19 2016 | 18:07 PM
തിരുവനന്തപുരം: ഇറച്ചി വിഭവങ്ങളിലെ മായം കണ്ടുപിടിക്കാന്‍ പരിശോധന കര്‍ശനമാക്കിയെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിയമസഭയില്‍ പറഞ്ഞു. ടി.എ അഹമ്മദ് കബീറിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
എല്ലാ ഹോട്ടലുകളിലും ബേക്കറികളിലും ഇറച്ചി വാങ്ങുന്ന ബില്ലുകള്‍ സൂക്ഷിക്കണമെന്നും രജിസ്റ്ററില്‍ എഴുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ഭക്ഷ്യ സുരക്ഷാ കമ്മിഷനിലെ 120 തസ്തികകള്‍ നികത്താന്‍ പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."