ഊര്‍ക്കടവ്-കവണക്കല്ല് റഗുലേറ്റര്‍ ബ്രിഡ്ജ് പുതിയ ഷട്ടര്‍ പ്രവൃത്തി പുരോഗമിക്കുന്നു
എടവണ്ണപ്പാറ: ചാലിയാറിന് കുറുകെ ഊര്‍ക്കടവില്‍ കവണക്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിലെ രണ്ടാമത്തെ ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. തുരുമ്പെടുത്തു നശിച്ച പഴയ ലോക്ക് ഷട്ടര്‍ പൊളിച്ചുനീക്കിയാണ് പുതിയ ഷട്ടര്‍ സ്ഥാപിക്കുന്നത്.
വ്യാഴാഴ്ച രാവിലെ തുടങ്ങിയ പ്രവൃത്തി വൈകിട്ടോടെയും തീര്‍ന്നില്ല. ക്രെയിന്‍ ഉപയോഗിച്ച് പഴയ ഷട്ടര്‍ പൊളിച്ചെടുത്ത് പുതിയ ഷട്ടറുകള്‍ ഇറക്കിവച്ചു.
22 ലക്ഷം രൂപ ചെലവിട്ടാണ് രണ്ടാം ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിക്കാന്‍ പാലക്കാട് സ്വദേശി കരാറെടുത്തത്. 28.5 ലക്ഷം രൂപ മുടക്കിയാണ് നേരത്തെ ഒന്നാമത്തെ ലോക്ക് ഷട്ടര്‍ മാറ്റിസ്ഥാപിച്ചത്.
കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലേക്കും പരിസരത്തെ എട്ട് പഞ്ചായത്തുകളിലേക്കും വെള്ളമെത്തിക്കുന്ന ചീക്കോട് കുടിവെള്ള പദ്ധതി, കോഴിക്കോട് നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും ശുദ്ധജലം വിതരണം ചെയ്യുന്ന കൂളിമാട് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവയടക്കം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ കുടിവെള്ള പദ്ധതികളിലേക്ക് കടുത്ത വേനലിലും വെള്ളം ലഭിക്കുന്നത് ചാലിയാറിലെ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ താഴ്ത്തി വെള്ളം സംഭരിക്കുന്നതിലൂടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."