പുതിയ വിദ്യാഭയസ നയം വൈവിധ്യ ഇന്ത്യയെ ഫാഷിസത്തിലേക്ക് ചുരുട്ടിക്കൂട്ടാനുള്ള കുറുക്കുവഴി
റിയാദ്: അന്ധവിശ്വാസങ്ങളും അസത്യങ്ങളും നിറഞ്ഞ വിദ്യാഭ്യാസ നയമാണ് സിബിഎസ്ഇ സിലബസിലും മറ്റു പാഠ്യവിഷയങ്ങളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തുനിയുന്ന പുതിയ വിദ്യാഭ്യാസ നയമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗവും മുൻകാമ്പസ് ഫ്രണ്ട് ദേശീയ സമിതി സാരഥിയുമായ സി. എ. റഊഫ് ആരോപിച്ചു. "രാഷ്ട്ര മൂല്യങ്ങൾക്ക് പകരം ഹിന്ദുത്വ അജണ്ടകൾ " എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെബിനാർ സമ്മേളനം എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് മൗലവി മുവ്വാറ്റുപുഴ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അസീർ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര സ്വാഗതവും ജനറൽ സെക്രട്ടറി ഹനീഫ ചാലിപ്രം നന്ദിയും പറഞ്ഞു ഷറഫുദ്ദീൻ പഴേരി ഹോസ്റ്റ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."