HOME
DETAILS
MAL
48 മണിക്കൂര്‍ മുന്‍പ് മുതല്‍ ടെലിവിഷന്‍ പ്രചാരണം പാടില്ല
backup
April 19 2019 | 05:04 AM
കൊല്ലം: വോട്ടിങ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ടെലിവിഷന്‍, റേഡിയോ, സമാന മാധ്യമങ്ങള്‍ എന്നിവയിലൂടെ പ്രചാരണമോ പരസ്യങ്ങളോ നല്കാന് പാടില്ല.
ഇക്കാലയളവില്‍ നല്കുന്ന അച്ചടി മാധ്യമ പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി(എം.സി.എം. സി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. 22നും 23നും നിബന്ധന കര്‍ശനമായി പാലിക്കണം.
പരസ്യങ്ങള്‍ എം.സി.എം.സിക്ക് സമര്‍പ്പിക്കേണ്ട അവസാന സമയം ഇന്ന് വൈകിട്ട് ആറുവരെയാണ്. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ എതിര്‍കക്ഷികള്‍ക്ക് മറുപടി നല്കാന് അവസരം ലഭിക്കാത്തവിധത്തില്‍ തെറ്റായ ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."