മലയോര മേഖലയില്‍ ബാലഗോപാലിന് ഊഷ്മള വരവേല്‍പ്പ്
പുനലൂര്‍: കൊല്ലം ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാംഘട്ട പര്യടനം പുനലൂര്‍ മുനിസിപ്പല്‍ മേഖലയിലും തെന്മല ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും സമാപിച്ചു. ആരംപുന്നയില്നിന്നാണ് പര്യടനത്തിന് തുടക്കമിട്ടത്. മുന്‍ എം.എല്‍.എ പി.എസ് സുപാല്‍ പര്യടനം ഉദ്ഘാടനം ചെയ്തു.
പത്തേക്കര്‍ ചൂള, മുസാവരി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാലക്കോട് എത്തിയപ്പോള്‍ പുനലൂര്‍ ഗവ. എച്ച്.എസ്.എസിലെ നിയ ആര്. പണിക്കര്‍ കെ.എന്‍ ബാലഗോപാലിനെ വരവേറ്റത് താന്‍ വരച്ച സ്ഥാനാര്‍ഥിയുടെ ചിത്രം സമ്മാനിച്ചാണ്. കാഞ്ഞിരമലയിലെ നിരപ്പിലെത്തിയപ്പോള്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ ആദ്യ കാല കമ്യൂണിസ്റ്റ് ഹസനാരെ (99) ബാലഗോപാല്‍ ഷാളണിയിച്ച് ആദരിച്ചു. വട്ടപ്പട, കക്കോട്, താഴെ വാതുക്കല്, ഐക്കരക്കോണം, ടിബി ജങ്ഷന്, പകിടി, തലയാംകുളം, തൊളിക്കോട്, ഹെല്‍ത്ത് സെന്റര്‍, ഇടക്കുന്ന്, ആര്.പി എല്‍ ഒന്നാം ബ്ലോക്ക്, എട്ടാം ബ്ലോക്ക്, ആയിരനല്ലൂര്‍, ആറ്റുകടവ്ഇടമണ് 34, പുലരി, തേവര്‍കുന്ന്, വെള്ളിമല, ഉദയഗിരി 4 സെന്റ്, പതിനേഴാം ബ്ലോക്ക്, ആനപ്പെട്ടകോങ്കല്‍,ചിറ്റാലും കോട് കോളനി, തോണിച്ചാല്‍, അഞ്ചേക്കര്‍ ,കനാല്‍ കോളനി, ഉപ്പു കുഴി, ചാലിയക്കര, ചെറുകടവ് ,മാമ്പഴത്തറ, കുറവന്താവളം, രണ്ടാം ഡിവിഷന്, പൂത്തോട്ടം, മിഡില്‍ അമ്പനാട്, മെത്താപ്പ്, അരണ്ടല്‍, മേലേ ആനച്ചാടി, ഇരുളന്‍കാട്, താഴേ ആനച്ചാടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പര്യടനം ഫ്ളോറന്‍സില്‍ സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ എസ്. ജയമോഹന്, ജോര്‍ജ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."