പോത്താനിക്കാട് സപ്ലൈകോ അരിക്കട പ്രവര്‍ത്തനം ആരംഭിച്ചു
മൂവാറ്റുപുഴ: പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി പോത്താനിക്കാട് സപ്ലൈകോ അരിക്കട പ്രവര്‍ത്തനം ആരംഭിച്ചു.
പൊതു വിപണിയില്‍ അരിവില കൃമാതീതമായി വര്‍ധിക്കുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്ക് ആശ്രയമാണ് സപ്ലൈകോ അരിക്കടകള്‍.
അരിവില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അരിക്കടകള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കല്ലൂര്‍ക്കാട് എന്നിവിടങ്ങളില്‍ അരിക്കട അനുവദിച്ചത്.
പോത്താനിക്കാട് മാവേലി സ്റ്റോറിനോട് ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച അരിക്കടയുടെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വില്‍സണ്‍ ഇല്ലിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി കെ. വര്‍ഗീസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എ കൃഷ്ണന്‍ കുട്ടി, ആന്‍സി സാമുവല്‍, ലീലാമ്മ ജോസഫ്, മെമ്പര്‍മാരായ ടി.വി എല്‍ദോസ്, മേരി തോമസ്, പ്രിയ എല്‍ദോസ്, ശാന്തി എബ്രഹാം, ജെറീഷ് തോമസ്, സപ്ലൈകോ മൂവാറ്റുപുഴ ഡിപ്പോ മാനേജര്‍ ചിന്നമ്മ സാമുവല്‍, ജൂനിയര്‍ മാനേജര്‍, വി.ആര്‍ ഷാജി, താലൂക്ക് സപ്ലൈഓഫീസര്‍ പി.വി ജോര്‍ജ്, വിവിധ കക്ഷി നേതാക്കളായ കെ.പി ജയിംസ്, പി.വി ഐസക്ക്, എന്‍.എം ജോസഫ്, എന്‍.എ ബാബു, ലോറന്‍സ് എബ്രഹാം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മല്ലിക ഹരിദാസ് എന്നിവര്‍ സംമ്പന്ധിച്ചു.
പുതിയ അരിക്കടകളില്‍ മട്ട അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും. കിലോക്ക് 24രൂപയാണ് വില. ജയ അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും.
കിലോയ്ക്ക് 25രൂപയാണ് വില. പച്ച അരി അഞ്ച് കിലോ കാര്‍ഡ് ഒന്നിന് സബ്‌സിഡി നിരക്കില്‍ ലഭിക്കും. കിലോയ്ക്ക് 23രൂപയാണ് വില. ഇതിന് പുറമേ റേഷന്‍ പുഴുക്കലരിയും ഇവിടെ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നതാണ്. ഒരു റേഷന്‍ കാര്‍ഡിന് മാസത്തില്‍ 10കിലോ അരിയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. സബ്‌സിഡിയില്ലാത്ത അരിയും ഉപഭോക്താവിന് അരിക്കടകളില്‍ നിന്നും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."