ക്രൈസ്തവ ദേവാലയങ്ങളില്‍ പെസഹ ആചരിച്ചു
തിരുവനന്തപുരം: നഗരത്തിലെ ക്രൈസ്തവ ദേവലയങ്ങളില്‍ ഇന്നലെ പെസഹ ആചരിച്ചു. പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ ഇന്നലെ വൈകിട്ട് 5.30ന് ആരംഭിച്ച തിരുവത്താഴ ദിവ്യബലിക്കും കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികനായി. പി.എം.ജിയിലുള്ള ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ച പെസഹാ തിരുകര്‍മങ്ങള്‍ക്ക് ഫാ. ജോസഫ് പകലോമറ്റം കാര്‍മികനായിരുന്നു.
പട്ടം സെന്റ്‌മേരീസ് കത്തീഡ്രലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികനായി. പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ ഇന്നലെ രാവിലെ ആറിന് പ്രഭാത നമസ്‌കാരത്തോടെയാണ് പെസഹായുടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചത്. ഏഴിന് പെസഹയോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബാന ഉണ്ടായിരുന്നു.
പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയില്‍ ഇന്നലെ വൈകിട്ട് അഞ്ചിന് പെസഹായുടെ തിരു കര്‍മങ്ങള്‍ ആരംഭിച്ചു. ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, പൊതു ആരാധന എന്നിവയുണ്ടായിരുന്നു. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലിയും തുടര്‍ന്ന് രാത്രി 7.30 മുതല്‍ രാത്രി 11 വരെ ദിവ്യകാരുണ്യ ആരാധനയും നടന്നു.
പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് 5.30ന് പെസഹായുടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ, തിരുമണിക്കൂര്‍ ആരാധന എന്നിവ നടന്നു. കേശവദാസപുരം മാര്‍ ഗീവര്‍ഗീസ് സഹദ സീറോ മലബാര്‍ ദേവാലയത്തില്‍ ഇന്നലെ വൈകിട്ട് 5.30ന് വിശുദ്ധ കുര്‍ബാനയും കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."