ബത്തേരിയിലെ പാതയോര നവീകരണ പ്രവൃത്തി പാതിവഴിയില്‍
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണിലെ പാതയോര നവീകരണ പ്രവര്‍ത്തികള്‍ നിലച്ചു. അനുവദിച്ച തുക തീര്‍ന്നതോടെ കരാറുകാരന് പ്രവൃത്തി അവസാനിപ്പിക്കുകയായിരുന്നു. എസ്റ്റിമേറ്റില്‍ പറഞ്ഞതിലുമധികം പ്രവര്‍ത്തി നടത്തേണ്ടി വന്നതാണ് നവീകരണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത്.
ബത്തേരി ടൗണിലെ രണ്ട് വര്‍ഷത്തോളമായി നടന്നുവരുന്ന പാതയോര നവീകരണമാണ് പൂര്‍ത്തീകരിക്കാതെ നിലച്ചത്. രണ്ടേമുക്കാല്‍ കോടി രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ചത്. എന്നാല്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്ത കല്‍വര്‍ട്ട് നിര്‍മാണം കൂടി നടത്തിയതാണ് നവീകരണപ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന് കരാണം. പാതയോരം നവീകരിച്ച് ടൈല്‍ വിരിച്ച് കൈവരികള്‍ സ്ഥാപിക്കണം എന്നാണ് കരാറുണ്ടായിരുന്നത്. പക്ഷേ പ്രവൃത്തിയുടെ 90 ശതമാനം പൂര്‍ത്തിയായെങ്കിലും കൈവരി സ്ഥാപിക്കുന്ന പ്രവര്‍ത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ടൗണില്‍ പലഭാഗങ്ങളിലും കൈവരികള്‍ സ്ഥാപിച്ചിട്ടില്ല. ചുങ്കം ഭാഗത്ത് ബസ് കാത്ത് നില്ക്കുന്ന റോഡിനിരവശവും കൈവരികള്‍ ഒന്നും തന്നെ സ്ഥാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഫണ്ട് കണ്ടെത്തി പാതയോര നവീകരണം പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."